ന്യൂദല്‍ഹി : ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഈ പദങ്ങളില്‍ പൗരന്മാര്‍ മത നിരപേക്ഷരാവണമെന്ന് നിര്‍ബന്ധം പിടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബല്‍റാം സിങ്, കരുണേഷ് കുമാര്‍ ശുക്ല, പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കു വേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
1976 -ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ നാല്‍പ്പത്തി രണ്ടാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതാണ് ഈ പദങ്ങള്‍. ഇന്ത്യന്‍ പൗരന്മാര്‍ മതനിരപേക്ഷരാവണമെന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് സെക്യുലറിസം. ആര്‍ട്ടിക്കിള്‍ 25, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും പരസ്യമായി പ്രഖ്യാപിക്കാനും അവസരം നല്‍കുമ്പോള്‍ സെക്യുലറിസം എന്ന പദത്തിന്റെ ആവശ്യകതയെന്താണെന്നും ഹര്‍ജിയില്‍ ചോദിക്കുന്നുണ്ട്.
സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഭരണഘടനയില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പെടുത്തിയതാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ഡോ.ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടായിരിക്കും സോഷ്യലിസ്റ്റ്, സെക്യൂലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു വാക്കുകളും നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: