കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും കൊവിഡ് 19 റാന്‍ഡം ടെസ്റ്റ് നടത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
കൊറോണ രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കുക, സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ക്വാറന്റൈന് നടപടികള്‍ എത്രയും വേഗം ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കാട്ടാക്കട ഹരി, ജില്ലാ കമ്മറ്റിയംഗം ജി.എസ്. രതീഷ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കിളളി കണ്ണന്, ജനറല്‍ സെക്രട്ടറി എസ്.എം. രാജീവന്, നേതാക്കളായ അജയന്, ശശിധരന് നായര്‍, വിഷ്ണു, രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: