കോഴിക്കോട്: കേരളത്തിലെ ഭീകരസംഘടനകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധി മാറി മാറി വന്ന സര്‍ക്കാരുകള്‍ ലംഘിച്ചു. കേരളത്തിലെ ഭീകര പ്രവര്‍ത്തനം പടര്‍ന്നു പന്തലിക്കാനും അത് ഐഎസിലേക്ക് നീളാനും കാരണമായത് മുന്നണികളുടെ ഈ പ്രീണന രാഷ്‌ട്രീയം. മാറാട് കൂട്ടക്കൊല കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയിലാണ് ഭീകരസംഘടനകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
എണ്‍പതുകളില്‍ കേരളത്തില്‍ കരുത്താര്‍ജ്ജിച്ച തീവ്രവാദ സംഘടനകളെക്കുറിച്ച് നിരവധി അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. കേരളത്തില്‍ തീവ്രവാദ, ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചിരുന്നത്. 2009ല്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ആഭ്യന്തര സുരക്ഷയ്‌ക്കായി ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. 2008ല്‍ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തീരപ്രദേശ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലും ഭീകരാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.
1980 മുതല്‍ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സിമി കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. 2001ല്‍ സിമി നിരോധിച്ചെങ്കിലും സിമിയില്‍ പ്രവര്‍ത്തിച്ചവര്‍ വ്യത്യസ്ത സംഘടനകള്‍ രൂപീകരിക്കുകയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറുകയുമായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന പ്രകോപനപരമായ മുദ്രാവാക്യത്തിലൂടെയായിരുന്നു മുസ്ലീം യുവാക്കളെ സിമി ആകര്‍ഷിച്ചത്. സംഘടന നിരോധിക്കപ്പെട്ടെങ്കിലും ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സംഘടനകള്‍ ഉണ്ടാവുകയായിരുന്നു. ചേകന്നൂര്‍ മൗലവി വധം, മാറാട് കൂട്ടക്കൊല, പാനായിക്കുളം, വാഗമണ്‍ ക്യാമ്പുകള്‍, കണ്ണൂര്‍ കനകമലയിലെ തീവ്രവാദ സംഘം, മലപ്പുറം, കൊല്ലം, എറണാകുളം, കളക്‌ട്രേറ്റ് സ്ഫാടനങ്ങള്‍ തുടങ്ങി കേരളത്തില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയെങ്കിലും സംസ്ഥാനത്ത് ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു നിയമസഭയിലടക്കം ആഭ്യന്തരമന്ത്രിമാര്‍ നല്‍കിയ മറുപടി. എന്നാല്‍ കശ്മീരില്‍ കുപ്‌വാരയിലെ ഏറ്റുമുട്ടലില്‍ കേരളത്തില്‍ നിന്നുള്ള നാല് ഭീകരര്‍ ഉള്‍പ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേരൂന്നിയിട്ടുള്ള ഭീകര സംഘടനകളെക്കുറിച്ച് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗമടക്കം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: