കല്‍പ്പറ്റ: ജില്ലയില്‍ 53 പേര്‍ക്കു കൂടി കൊറോണ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 18 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്നലെ 53 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു.
49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു.
നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍. ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര് ബീനാച്ചി സ്വദേശികള്‍ രണ്ട് പേര്, ചെതലയം സ്വദേശി, അമ്പലവയല്‍ സ്വദേശികള്‍, വാളാട് മരണാനന്തര വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്, തവിഞ്ഞാല്‍ വാളാട് സ്വദേശികളും ഒരു നല്ലൂര്‍നാട് സ്വദേശിയും, മാനന്തവാടി പിലാക്കാവ് സ്വദേശിയും എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
പുറത്ത് നിന്ന് വന്ന് പോസിറ്റീവായവര്‍ ജൂലൈ 18ന് ശ്രീനഗറില്‍ നിന്നുവന്ന പൂതാടി സ്വദേശി, ജൂലൈ 11ന് ബാംഗ്ലൂരില്‍ നിന്നുവന്ന പടിഞ്ഞാറത്തറ സ്വദേശി, ജൂണ്‍ 29ന് സൗദിയില്‍ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി, ജൂലൈ 23ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് പോസിറ്റീവായ വ്യക്തിയുടെ കൂടെ വന്ന മാനന്തവാടി കുറുക്കന്മൂല സ്വദേശി, എന്നിവരാണ് ഇന്ന് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
രോഗമുക്തി നേടിയവര്‍ പൊഴുതന, മുണ്ടക്കുറ്റി സ്വദേശികള്‍, മാനന്തവാടി സ്വദേയികള് നാലുപേര്‍, മൂപ്പൈനാട് സ്വദേശികള്‍, തൊണ്ടര്‍നാട് സ്വദേശി, പള്ളിക്കുന്ന് സ്വദേശി, വേലിയമ്പം സ്വദേശി, കമ്പളക്കാട് സ്വദേസി, ചെന്നലോട് സ്വദേശി, തൃക്കൈപ്പറ്റ സ്വദേശികള്‍ രണ്ട്പേര്, പേരിയ സ്വദേശി, അരംപറ്റകുന്ന് സ്വദേശികളായ 18 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: