Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉദ്ഘാടനം കഴിഞ്ഞു; പക്ഷേ കനാലുകളും റോഡുകളും തകര്‍ന്ന് തന്നെ

1994ല്‍ മലങ്കര ഡാം കമ്മീഷന്‍ ചെയ്ത് ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി 26 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണമായും നാടിന് സമര്‍പ്പിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ കുമാരമംഗലം, കരിങ്കുന്നം, മണക്കാട് പഞ്ചായത്തിലുമായി നിരവധിയിടത്താണ് കനാലിന്റെ വശങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 29, 2020, 11:24 am IST
in Idukki
കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം കനാലിന്റെ വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍

കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം കനാലിന്റെ വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍

തൊടുപുഴ: സംസ്ഥാനത്തെ പ്രധാന ജലസേചന പദ്ധതികളില്‍ ഒന്നായ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഔപചാരിക ഉദ്ഘാടനം അടുത്തിടെ നടന്നപ്പോഴും നിരവധിയിടത്താണ് കനാലുകളും പാലങ്ങളും തകര്‍ന്ന് കിടക്കുന്നത്.  

1994ല്‍ മലങ്കര ഡാം കമ്മീഷന്‍ ചെയ്ത് ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി 26 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണമായും നാടിന് സമര്‍പ്പിക്കുന്നത്. 20.86 കോടി ചിലവ് പ്രതീക്ഷിച്ച പദ്ധതിക്കായി നാളിതുവരെ 1082 കോടി ചെലവായിട്ടുണ്ട്. ജലസേചനം, കുടിവെള്ള, വ്യവസായം എന്നിവയ്‌ക്ക് വെള്ളമെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.  

തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ കുമാരമംഗലം, കരിങ്കുന്നം, മണക്കാട് പഞ്ചായത്തിലുമായി നിരവധിയിടത്താണ് കനാലിന്റെ വശങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്. ഇടത്-വലതുകര എന്നിങ്ങനെ രണ്ട് കനാലുകളാണ് മലങ്കര ഡാമില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതിക്ക് പ്രധാനമായുമുള്ളത്. ഇവിടങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്. മിക്കയിടത്തും റോഡില്‍ ടാറിങ് കാണാനില്ല. ചെറിയ നടപ്പാലങ്ങളെല്ലാം കമ്പികള്‍ തെളിഞ്ഞ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വലിയ പാലങ്ങള്‍ക്കും പലയിടത്തും തകരാറുകളുണ്ട്.

28.337 കി.മീ. നീളമുള്ള വലതുകര പ്രധാന കനാലും, 37.10 കി.മീ. നീളമുളള ഇടതുകര പ്രധാന കനാലും ഉള്‍പ്പെടെ ആകെ 323 കി.മീ. കനാല്‍ ശൃംഖലയാണ് ഈ പദ്ധതിക്കുള്ളത്. ഇതില്‍ ആദ്യകാലത്ത് നിര്‍മ്മിച്ച കനാലുകളുടെ ഭാഗങ്ങളാണ് തകര്‍ന്ന് കിടക്കുന്നത്. ഇടവെട്ടി, കരിങ്കുന്നം പഞ്ചായത്തുകളില്‍ ചിലയിടത്ത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും നല്ല റോഡെന്ന ജനങ്ങളുടെ പ്രധാന ആവശ്യം ഘനിക്കപ്പെടുകയാണ്.

പദ്ധതിയുടെ ഹെഡ് വര്‍ക്കായ മലങ്കര ഡാമിന്റെയും, മെയിന്‍ ബ്രാഞ്ച് കനാലുകളുടെയും നിര്‍മ്മാണം  100 ശതമാനം പൂര്‍ത്തീകരിച്ചെന്നാണ് അധികൃതരുടെ അവകാശ വാദം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പല നിര്‍മ്മിതികളും ഇന്ന് നാശത്തിന്റെ വക്കിലാണ്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നീ നിയമസഭാമണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലൂടെയുമാണ് കനാല്‍ കടന്ന് പോകുന്നത്.

അടുത്ത വര്‍ഷം മുതല്‍ ഫണ്ട് ലഭ്യമാകും

നിലവില്‍ പ്രൊജക്ട് പുരോഗമിക്കുകയായിരുന്നതിനാല്‍ പദ്ധതി ഫണ്ട് മാത്രമാണ് ലഭിച്ചിരുന്നതെന്നും വരുന്ന വര്‍ഷം മുതല്‍ അറ്റകുറ്റപണിക്കുള്ള ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് എംവിഐപിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. കാലങ്ങളായി പദ്ധതി നീണ്ട് പോയതിനാലാണ് അറ്റകുറ്റപണി നിലച്ചത്. കൂടുതല്‍ സംസ്ഥാന-കേന്ദ്ര ഫണ്ട് അടക്കം ലഭ്യമായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: റോഡുകള്‍Inaguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് പലഹാരവും; സാധാരണക്കാരായ വിമാനയാത്രികർക്ക് ആശ്വാസമായി തിരുവനന്തപുരത്ത് ഉഡാൻ യാത്രി കഫേ തുറന്നു

Kerala

സി പിഎമ്മിന്റെ രാഷ്‌ട്രീയക്കളിയില്‍ പ്രതിഷേധിച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ കേസ്, നടപടി വി കെ പ്രശാന്ത് എം എല്‍ എയുടെ പരാതിയില്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Entertainment

ഇതെന്ത് വേഷം, കുളിച്ചോണ്ടിരിക്കുമ്പോ ഇറങ്ങി ഓടിയതോ?’; ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.