തിരുവനന്തപുരം : ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം തന്നെ അടച്ചിട്ടപ്പോള്‍ സംസ്ഥാനത്തേയ്ക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് എന്‍ഐഎയക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയതിന് പിന്നില്‍ റമീസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇയാള്‍ക്കൊപ്പം എപ്പോഴും ഒരു സംഘം കൂടെയുണ്ടാകാറുണ്ടെന്നും സന്ദീപ് എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്.
റമീസിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് റമീസിനെ എന്‍ഐഎ കസ്റ്റഡില്‍ വിട്ടിരിക്കുകയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഏഴ് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതേസമയം റമീസിന് വിദശ രാജ്യങ്ങളിലും ഉന്നതതല ബന്ധങ്ങളുള്ളതായും സൂചനയുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇയാള്‍ കള്ളക്കടത്ത് ക്ലിയറന്‍സ് നടത്തി വന്നത്. അതുകൊണ്ടുതന്നെ റമീസിനെ ചോദ്യം ചെയ്താല്‍ കേസിലെ വിദേശ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: