Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓടിത്തളര്‍ന്ന് ആംബുലന്‍സുകള്‍; കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിശ്രമമില്ലാതെ ജീവനക്കാര്‍

ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഇടയ്‌ക്കിടെ കടന്നു പോകുന്ന ആംബുലന്‍സുകള്‍ മനസില്‍ ഭയത്തിന്റെ തീ കോരിയിട്ടിരുന്ന കാലത്തിന് മാറ്റം. കൊറോണയുടെ വരവോടെ ആംബുലന്‍സുകളുടെ നിലയ്‌ക്കാതെയുള്ള സൈറണാണ് എല്ലായിടത്തും. വൈറസ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്താതെയുള്ള ഓട്ടം കാരണം ആംബുലന്‍സുകളും വിശ്രമമില്ലാതെ ജോലിചെയ്ത് ജീവനക്കാരും തളര്‍ന്നിരിക്കുകയാണ്. ഭക്ഷണവും ഉറക്കവും ഉഴിഞ്ഞുവച്ച് ജീവന്റെ വിലയറിഞ്ഞ് പരാതികളും പരിഭവങ്ങളുമില്ലാതെ കൊറോണയ്‌ക്കെതിരെയുള്ള പോര്‍മുഖത്താണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 11:33 am IST
inThiruvananthapuram

തിരുവനന്തപുരം: ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഇടയ്‌ക്കിടെ കടന്നു പോകുന്ന ആംബുലന്‍സുകള്‍ മനസില്‍ ഭയത്തിന്റെ തീ കോരിയിട്ടിരുന്ന കാലത്തിന് മാറ്റം.  കൊറോണയുടെ വരവോടെ ആംബുലന്‍സുകളുടെ നിലയ്‌ക്കാതെയുള്ള സൈറണാണ് എല്ലായിടത്തും. വൈറസ്  വ്യാപനം രൂക്ഷമായതോടെ  നിര്‍ത്താതെയുള്ള ഓട്ടം കാരണം ആംബുലന്‍സുകളും വിശ്രമമില്ലാതെ ജോലിചെയ്ത് ജീവനക്കാരും തളര്‍ന്നിരിക്കുകയാണ്. ഭക്ഷണവും ഉറക്കവും ഉഴിഞ്ഞുവച്ച് ജീവന്റെ വിലയറിഞ്ഞ് പരാതികളും പരിഭവങ്ങളുമില്ലാതെ കൊറോണയ്‌ക്കെതിരെയുള്ള പോര്‍മുഖത്താണിവര്‍.  

  കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആവശ്യത്തിന് ആംബുലന്‍സുകള്‍ തികയാതെ വന്നിരിക്കുകയാണ്. സ്വകാര്യമേഖലയിലെയും സന്നദ്ധ സംഘടനകളുടെയും ആംബുലന്‍സുകളും ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വിശ്രമ മില്ലാത്ത നിരന്തരയാത്ര ആംബുലന്‍സുകളുടെ ക്ഷമതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൃത്യമായ സര്‍വീസ് നടത്താനോ അറ്റകുറ്റപ്പണികള്‍ ചെയ്യാനോ സമയം കിട്ടാറില്ല. ആംബുലന്‍സുകളെപോലെ തന്നെ അതിലെ ജീവനക്കാരുടെയും അവസ്ഥ പരിതാപകരമാണ്. രാവിലെ എട്ടരയ്‌ക്ക് തുടങ്ങി പിറ്റേന്ന് എട്ടര വരെ നീളുന്ന 24 മണിക്കൂര്‍ ഡ്യൂട്ടിയാണ് ഓരോ 108 ആംബുലന്‍സ് ജീവനക്കാരുടേതും. ഒരു ഡ്രൈവറും ഒരു നഴ്‌സും അങ്ങനെ രണ്ടു ജീവനക്കാരാണ് ഓരോ ആംബുലന്‍സിലും ഉണ്ടാവുക.  ആദ്യമൊക്കെ രോഗികള്‍ വളരെ കുറവായിരുന്നു. അപ്പോഴൊക്കെ ഇടയ്‌ക്ക് ഒന്ന് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നു.  എന്നാല്‍  ഇപ്പോള്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ഒരു ആംബുലന്‍സിന് വിവിധ ആശുപത്രികളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. പലപ്പോഴും വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഇതിനിടെ സമയം കിട്ടിയെന്നു വരില്ല.    

  ഓരോ രോഗികളെ കൊണ്ടു പോകുമ്പോഴും പിപിഇ കിറ്റുകള്‍ മാറിമാറി ധരിക്കാറുണ്ട്. പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സാധിക്കില്ല. ചിലപ്പോഴൊക്കെ ആറും ഏഴും മണിക്കൂറുകള്‍ ഈ കിറ്റിനുള്ളില്‍ കഴിയേണ്ടതായി വരും. സഹിക്കാനാകാത്ത ചൂടാണ് ഈ കിറ്റിന്. പോസിറ്റീവ് ആയ രോഗികളെ കൊണ്ടുപോയിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് അണു നശീകരണം നടത്തും. ആദ്യമൊക്കെ ഒന്നോ രണ്ടോ പോസിറ്റീവ് രോഗികളെയാണ് ഒരുമിച്ചു കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏഴും എട്ടും പേരെ ഒരുമിച്ചു കൊണ്ടുപോകേണ്ട അവസ്ഥയിലാണ്.  

  പല പ്രായത്തിലുള്ള ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെടുന്നതിനിടയില്‍ ചില സംഭവങ്ങള്‍ വല്ലാതെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കും. അച്ഛനും അമ്മയും പോസിറ്റീവ് ആയി ആശുപത്രിയിലായ മൂന്നു വയസുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞ് തന്റെ വലിയച്ഛന്റെ ഒപ്പമാണ് കഴിയുന്നത്. വലിയച്ഛന്റെ അടുത്തു നിന്നും മൂന്ന് വയസ് മാത്രം പ്രായമായ ആ കുഞ്ഞിനെ ഒറ്റയ്‌ക്ക് ആശുപത്രിയില്‍ എത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ട് പിടിച്ച കാര്യമായിരുന്നു. രണ്ടു പ്രാവശ്യം കരഞ്ഞുകൊണ്ട് കുഞ്ഞ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി വലിയച്ഛന്റെ അടുത്തേക്ക് ഓടി. പോസിറ്റീവ് രേഖപ്പെടുത്താത്തതിനാല്‍ വലിയച്ഛനെ ആംബുലന്‍സില്‍ വരാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അനുവദിക്കില്ല. പിന്നീട് തൊട്ടടുത്ത സ്ഥലത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട  പോസിറ്റീവായ യുവാവിനെയും ആംബുലന്‍സില്‍ കയറ്റി നിലവിളിച്ചു കരയുന്ന കുഞ്ഞിനെയും കയറ്റി വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആ ചെറുപ്പക്കാരന്റെ മടിയിലിരുന്ന് ആ കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിയിരുന്നു.  

 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വരുമ്പോഴും പോകുമ്പോഴും പനിയുണ്ടോ എന്നു മാത്രമാണ് ജീവനക്കാരെ പരിശോധിക്കുന്നത്. ഇവര്‍ ചെയ്യുന്ന ജോലിക്ക് സമാനമായ വേതനം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇടയ്‌ക്ക് ശമ്പളത്തിനു വേണ്ടി സമരം നയിച്ചു എന്ന പേരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇപ്പോഴും ജോലിയില്ലാതെ പുറത്തു നില്‍ക്കുന്നുണ്ട്.  

Tags: keralaambulanceCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.