കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ. ശശിധരയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണ ശേഷമാണ് കൊറോണ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ കൊറോണ മരണം ആറായി.
ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു ഇയാള്‍. ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും ശശിധരന് അനുഭവപ്പെട്ടിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാനൂറോളം പേര് ഉള്‍പ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഇവരുടെയെല്ലാം പട്ടിക തയ്യാറാക്കി വരികയാണ്.
ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ശനിയാഴ്ച അഞ്ച്, ഞായറാഴ്ച 10, തിങ്കളാഴ്ച ആറ് എന്നിങ്ങനെയാണ് സംസ്ഥാനത്തുണ്ടായ മരണങ്ങള്.
അതേസമയം കാസര്‍കോട് കൊറോണ ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇതിനിടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന് എന്നിവരുടെ കൊറോണ പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: