ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കാനിരിക്കെ അസ്വസ്ഥരായ ഇടതുപക്ഷം. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിപിഐ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സിപിഐ ലോക്സഭാകക്ഷി നേതാവും മലയാളി എംപിയുമായി ബിനോയ് വിശ്വമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കത്തയച്ചിരിക്കുന്നത്.ദൂരദര്‍ശനില്‍ ചടങ്ങ് തത്സമയ സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധാര്‍ഹമാണെന്നും അതു ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം.
ദൂരദര്‍ശനിലൂടെ അയോദ്ധ്യയിലെ മതപരമായ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്നത് ദേശീയ ഐക്യത്തെ ബാധിക്കും. വളരെക്കാലമായി തര്‍ക്കം നിലനിന്നിരുന്ന അയോദ്ധ്യയിലെ തറക്കല്ലിടല്‍ കര്‍മ്മം സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി രാജ്യത്ത് തര്‍ക്കം നിലനില്‍ക്കുകയാണെന്നും സിപിഐ കത്തില്‍ പരമാര്ശിച്ചിട്ടുണ്ട്. ദേശീയ ഐക്യവും ഒരുമയും ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രസാര്‍ ഭാരതി ആക്ടിലെ 12(2) വകുപ്പ് ചൂണ്ടിക്കാട്ടി സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുകളുടെ തത്സമയ സംപ്രേഷണ അവകാശം ദൂരദര്‍ശനാണ്. അതിനാല്‍ സിപിഐയുടെ ആവശ്യം അംഗീകരിക്കപ്പെടില്ല. നേരത്തേ, അയോധ്യയിലെ ചടങ്ങില്‍ മോദി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷവും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: