ന്യൂദല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരിയെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ്( ഐഎസ് ) ഭീകരര്‍ പദ്ധതിയിടുന്നു. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിപ്പിക്കണമെന്ന് ഐഎസിന്റെ ഓണ്‍ലൈന്‍ പബ്ലിക്കേഷനായ ‘വോയ്സ് ഓഫ് ഹിന്ദ്’ ലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. കൊറോണയെ അവിശ്വാസികള്‍ക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കണമെന്ന് മാസിക നിര്‍ദേശിക്കുന്നു.
ഇന്ത്യന്‍ മുസ്ലിങ്ങളോട് കൊറോണ വൈറസിന്റെ സൂപ്പര്‍ വാഹകരാകാനാണ് നിര്‍ദ്ദേശം. അതിലൂടെ എളുപ്പത്തിലും കുറഞ്ഞ പരിശ്രമത്തിലും കൊല്ലാന്‍ സാധിക്കും. ലോക്ക് ഡൗണിനിടയില്‍ നിയന്ത്രിക്കാന്‍ വിന്യസിച്ച പോലീസുകാര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിപ്പിക്കാനും ഐഎസ് ആവശ്യപ്പെടുന്നു.
അവിശ്വാസികളായവരെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ മാസികയില്‍ വിശദീകരിച്ചിട്ടുണ്ട്. കഴിയുന്നത്ര മുസ്ലിം മത വിശ്വാസികള്‍ അല്ലാത്തവരെ കൊല്ലാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ എല്ലായ്പ്പോഴും ആയുധധാരികളായിരിക്കുക, അവരെ കൊല്ലാനും ആക്രമിക്കാനും തക്ക ചങ്ങലകളും റോപ്പുകളും വയറുകളും കൈവശം ഉണ്ടായിരിക്കണം, ഗ്ലാസ് പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ കൊല്ലാന്‍ സാധിക്കും, കത്രിക, ചുറ്റിക തുടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്രദമാകും.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പകരം വീട്ടണമെന്ന് മുസ്ലിങ്ങളോട് മാസികയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: