കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട രാജ്യദ്രോഹ സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളാ മുഖ്യമന്ത്രി നെട്ടോട്ടമോടുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. സംസ്ഥാന വ്യാപകമായി മണ്ഡല കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റ് കാര്‍ഡ് അയക്കല്‍ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളകടത്ത് കേസില്‍ പിടിയിലായവരില്‍ നിന്നുള്ളവരുടെ മൊഴി പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ളതായി വിവരം ലഭിച്ചു കഴിഞ്ഞു. കേസില്‍ നിന്ന് രക്ഷപ്പെടാനായി സെക്രട്ടറിയേറ്റില്‍ തെളിവുനശിപ്പിക്കല്‍ യജ്ഞം നടന്നു വരികയാണ്. മറ്റു ജോലികള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് കള്ള കടത്തില്‍ പങ്കുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് രാജ്യദ്രോഹ ബന്ധമുള്ള ഇടപാടില്‍ ബന്ധമുണ്ടെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ വിധേയമാവുന്നത്. ദിവസം കഴിയുന്തോറും കുടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. അഴിമതിയുടെ കറപുരണ്ട മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ വരും നാളുകളില്‍ ശക്തമായ സമരവുമായി ബിജെപി തെരുവിലിറങ്ങുമെന്ന് വേലായുധന് മുന്നറിയിപ്പ് നല്കി.
പോസ്റ്റ് കാര്‍ഡ് ക്യാംപയിന് സമരത്തില്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് വീണാ ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ചിത്രന് അരയി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത്, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ട് എച്ച്.ആര്.ശ്രീധരന് സ്വാഗതവും എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സി.കെ.വത്സലന്‍ നന്ദിയും പറഞ്ഞു.
മാവുങ്കാല്‍: സ്വര്‍ണ്ണ കള്ളക്കടത്തിനും, രാജ്യദ്രോഹത്തിനും കൂട്ടുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബല്ല പോസ്റ്റ് ഓഫീസില്‍ നടന്ന പോസ്റ്റ്കാര്‍ഡ് ക്യാമ്പയിന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ നാരായണ പൊതുവാള്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് കല്യാണം, എന്‍.ദിനേശന്, മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് വേണു.എം.കല്യാണറോഡ്, ബൂത്ത് കമ്മറ്റി പ്രസിഡന്റ് സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു.
പരവനടുക്കം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ പോസ്റ്റുകാര്‍ഡ് ക്യാമ്പയിന് ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന് മണിയങ്ങാനം, ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈ, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സൗമ്യ പത്മനാഭന്, രാമകൃഷ്ണന് അച്ചേരി, ബിജെപി ജില്ലാ കമ്മറ്റി അംഗം ശ്രീനിവാസന് കിഴുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരപ്പ: സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ പിണറായി വിജയന് രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പോസ്റ്റ് കാര്‍ഡ് ക്യാംപെയിന്റെ ബളാല്‍ പഞ്ചായത്ത്തല ഉദ്ഘാടനം വെള്ളരിക്കുണ്ട് സബ് പോസ്റ്റാഫീസിന് മുന്നില്‍ കര്‍ഷകമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഉത്തമന്, ബളാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമന്, ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്‍വാടി, വൈസ് പ്രസിഡന്റ് ശ്രീനിവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കരിന്തളം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പോസ്റ്റ് കാര്‍ഡ് ക്യാംപെയിന് കരിന്തളം തപാലാപ്പീസിനു മുന്നില്‍ ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കരിന്തളം ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.സി.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി. ദാമോദരന്‍, ഓബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി സി.കെ. സുകുമാരന്‍, രഞ്ജിത്ത് വരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബാബു പുതുക്കുന്നു സ്വാഗതവും, കരിന്തളം ബൂത്ത് പ്രസിഡന്റ് വി.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ പോസ്റ്റാഫീസില്‍ നടന്ന പോസ്റ്റ് കാര്‍ഡ് അയക്കല്‍ ക്യാംപെയിന് ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.വിജയന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, ജില്ലാ കമ്മറ്റി അംഗങ്ങളായ യു.രാജന്, എ.വി.സുധാകരന്, എ.പി.ഹരീഷ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജന് കൊയകര എന്നിവര്‍ സംസാരിച്ചു.
നിലേശ്വരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തിന്റെ ഭാഗമായി പോസ്റ്റുകാര്‍ഡ് അയക്കല്‍ നീലേശ്വരം പോസ്റ്റ് ഓഫീസില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് യു.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പാലിറ്റി പ്രസിഡണ്ട് പി.വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, ട്രഷറര്‍ ടി.രാധാകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മണ്ഡലം കമ്മറ്റി അംഗം രാജന് മാസ്റ്റര്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പി.മോഹനന്, രാജന് ചായ്യോത്ത് എന്നിവര്‍ സംസാരിച്ചു.
തൈക്കടപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൈക്കടപ്പുറം പോസ്റ്റ് ഓഫീസില്‍ നടത്തിയ പരിപാടി പോസ്റ്റ് കാര്‍ഡ് അയച്ചുകൊണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മാക്കനായി രാഘവന് അധ്യക്ഷനായിരുന്നു. പി.വി സുകുമാരന്‍, കെ.വി ബാബു, കെ.സുമിത്ത്ലാല്‍ എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍പെരിയ: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂല്ലൂര്‍ പോസ്റ്റ് ഓഫീസില്‍ നടന്ന പോസ്റ്റ് കാര്‍ഡ് ക്യാംപെയിന്റെ ഉദ്ഘാടനം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. യുവമേര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായിനി, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്തുകുഞ്ഞി, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി മുരളീധരന് നായര്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വിമല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: