കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഐഐടി, എന്‍ഐടികളിലെ എന്‍ജിനീയറിങ്/ടെക്നോളജി അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/ബയോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കില്‍/20 പെര്‍സന്റെയിലില്‍ കുറയാതെ വിജയിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി മിനിമം പാസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്കും പ്രവേശനം തേടാവുന്ന തരത്തിലാക്കിയാണ് ഇളവ്. അതേസമയം എന്‍ഐടികള്‍ക്ക് ജെഇഇ മെയിന്‍, ഐഐടികള്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് സ്കോര്‍ അടിസ്ഥാനമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്ക് പ്ലസ്ടു യോഗ്യതാ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാലും ഇത്തരം ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന് നേടുന്നതിന് ഇപ്പോഴത്തെ ‘ഇളവ്’ സഹായകവും.
ഐഐടികളില്‍ എന്‍ജിനീയറിങ്/ടെക്നോളജി പ്രവേശനത്തിന് ജെഇഇ അഡ്വാന്‍സ്ഡില്‍ ഉയര്‍ന്ന സ്കോര്‍/റാങ്ക് തന്നെയാണ് മാനദണ്ഡം. ജെഇഇ മെയിനില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പങ്കെടുക്കാനാവുക. മിടുക്കര്‍ക്ക് മാത്രമേ അന്തരാഷ്ട്ര നി
ലവാരമുള്ള ഇത്തരം പരീക്ഷകളില്‍ ഉന്നതവിജയം വരിക്കാനും അഡ്മിഷന് നേടാനും കഴിയുകയുള്ളൂ. ജെഇഇ മെയിന്‍ രണ്ടാമത് പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടത്തും.
ഐഐടിക്ക് പിന്നാലെ സെന്‍ട്രല്‍ സീറ്റ് അലോക്കേഷന് ബോര്‍ഡാണ് (സിഎസ്എബി) എന്‍ഐടികളിലേക്കും കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള എന്‍ജിനീയറിങ് പ്രവേശന മാനദണ്ഡങ്ങളില്‍ അയവ് വരുത്തിയിട്ടുള്ളത്. ജെഇഇ മെയിന്‍ 2020ല്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മിനിമം മാര്‍ക്കോടെ വിജയിച്ചാലും പ്രവേശനം തേടാം. നേരത്തെ ജനറല്‍ വിഭാഗത്തിന് 75%, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 65% മാര്‍ക്കില്‍ കുറയാതെ നേടണമായിരുന്നു.
സെപ്തംബര്‍ ആറിന് അവസാനിക്കുന്ന ജെഇഇ മെയിന്‍ രണ്ടണ്ടാമത് പരീക്ഷയുടെ ഫലം വന്നതിനുശേഷം സെപ്തംബര്‍ 27 ന് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തും. പരിഷ്കരിച്ച പുതിയ മാനദണ്ഡങ്ങളോടെയുള്ള പ്രവേശന വിജ്ഞാപനം/രജിസ്ട്രേഷന് നടപടികള്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷം 23 ഐഐടികളിലേക്കും 31 എന്‍ഐടികളിലേക്കും 25 ഐഐഐടികളിലേക്കും 28 കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അഡ്മിഷന് നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: