കൊച്ചി: കൊറോണ ബാധിച്ച് മരിച്ച കന്യാസ്ത്രീയുടെ സംസ്കാരച്ചടങ്ങിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സാന്നിധ്യത്തെച്ചൊല്ലി കത്തോലിക്കാ സഭയില്‍ വിവാദം. സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ കൊറോണ മരണത്തിലെ സംസ്കാരത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് എറണാകുളം-അങ്കമാലി അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊറോണക്കാലത്ത് രൂപീകരിച്ച ‘സഹൃദയ സമരിറ്റന്‍സി’ന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചു. സിറോ മലബാര്‍ സഭയിലെ ഇടുക്കി രൂപതയും സന്നദ്ധ സംഘം രൂപീകരിച്ചു. ഇതിന്റെ ആദ്യ പരിശീലനം ഇന്നലെ ഇടുക്കി രൂപതാ കാര്യാലയത്തില്‍ നടന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ സിസ്റ്റര്‍ ക്ലെയറിന്റെ മരണാനന്തര ചടങ്ങിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയത്. സംഘടനയുടെ പേര് പതിച്ച ടീ ഷര്‍ട്ട് അണിഞ്ഞെത്തിയ ഇവര്‍ ഇത് കാണാവുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ‘കന്യാസ്ത്രീയുടെ സംസ്കാരം പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തി’യെന്ന പ്രചാരണം കൊഴുത്തു. പ്രതിഷേധവുമായി െ്രെകസ്തവ വിശ്വാസികളും വന്നു. കളങ്കിത സംഘടനയുടെ മുതലെടുപ്പിന് കന്യാസ്ത്രീയുടെ മൃതദേഹം വിട്ടുനല്‍കിയതില്‍ സഭാ നേതൃത്വവും യുവസംഘടനയായ കെസിവൈഎമ്മും രൂക്ഷ വിമര്‍ശനം കേട്ടു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളും വിശദീകരണമിറക്കി.
മൃതദേഹം സംസ്കരിക്കേണ്ട രീതിയില്‍ കന്യാസ്ത്രീകള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. ഇതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടുകാരെത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി.പി. അന്ത്രുവിന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ കന്യാസ്ത്രീകള്‍ വിശ്വസിക്കുകയായിരുന്നു. സംഘടനയ്ക്ക് കീഴിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇവര്‍ക്ക് അബദ്ധം മനസ്സിലായത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം തീവ്രവാദികള്‍ ‘ലൗ ജിഹാദി’ന് ഇരയാക്കുന്നതായി അടുത്തിടെ സഭ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് ഐഎസ്സിന്റെ ഭീകര കേന്ദ്രത്തിലെത്തിയവരില്‍ മതംമാറ്റപ്പെട്ട െ്രെകസ്തവരുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനോട് മുസ്ലിം സംഘടനകളും പ്രതികരിച്ചു. അടുത്തിടെയുണ്ടായ പല വിവാദങ്ങളിലും ഇടത് മുസ്ലിം തീവ്ര സംഘടനകള്‍ക്ക് പങ്കുള്ളതായും സഭാ നേതൃത്വം സംശയിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ആരോപണം നേരിടുകയാണ്. ഇതാണ് വിശ്വാസികളെ ഏറെ പ്രകോപിപ്പിച്ചതും.
ഇടവകയില്‍ കൊറോണ കാരണം മരണം സംഭവിച്ചാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ അറിയിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കിരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഹെല്‍പ്പ് ഡസ്ക് രൂപീകരിച്ചു. ഓരോ ഇടവകയിലും എട്ട് യുവാക്കളുടെ സന്നദ്ധ സംഘം രൂപീകരിക്കും. ഇവര്‍ക്ക് പരിശീലനം നല്‍കും. 2500 പേര് ഇതിനകം സഹൃദയ സമരിറ്റന്സില് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: