ആലപ്പുഴ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നതിന് കുറവില്ല. ഇന്നലെ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച പതിനാറ് ചെട്ടികാട് സ്വദേശികള്‍, രോഗം സ്ഥിരീകരിച്ച ചെട്ടികാട് ലാബ് ജീവനക്കാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കലവൂര്‍ സ്വദേശിയായ ആണ്‍കുട്ടി, 25 വയസ്സുള്ള പെരുമ്പളം സ്വദേശിനി, എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 23 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, 67 വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി, 55 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി, 22 വയസ്സുള്ള കായംകുളം സ്വദേശി, 36 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി, 41 വയസ്സുള്ള കായംകുളം സ്വദേശിനി, 23 വയസ്സുള്ള കുത്തിയതോട് സ്വദേശി, 35 വയസ്സുള്ള ആര്യാട് സ്വദേശി എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.
50 വയസ്സുള്ള കുത്തിയതോട് സ്വദേശി, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 46 വയസ്സുള്ള തുറവൂര്‍ സ്വദേശി ,രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടികയിലുള്ള നാല് ആലപ്പുഴ സ്വദേശികള്‍, ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകന് എന്നിവരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 52 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 779പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: