കുണ്ടറ: വേലുത്തമ്പിയുടെ വിളംബര നാടിനഭിമാനമായി ശ്യാമ ഇനി മുതല്‍ ക്രമസമാധാന ചുമതലയിലേക്ക്. കേരള പോലീസ് അക്കാദമിയില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ പെരുമ്പുഴ പുനുക്കന്നൂര്‍ അനില്‍ഭവനത്തില്‍ ശ്യാമ കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ഇന്ന് ചുമതലയേല്‍ക്കുമ്പോള്‍ ഏറ്റവും വലിയ ജീവിതാഭിലാഷം പൂവണിയുകയാണ്.
നഗരസഭയില്‍ സീനിയര്‍ ക്ലര്‍ക്കായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ബാല്യകാല മോഹമായ കാക്കിവേഷത്തിലേക്ക് കഠിനാധ്വാനത്തിലൂടെ ശ്യാമ ഓടിക്കയറിയത്. പതിമൂന്ന് പിഎസ്സി റാങ്ക് ലിസ്റ്റുകളിലുണ്ടായിരുന്ന ശ്യാമയ്ക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി ജോലി ലഭിച്ചെങ്കിലും മനസ്സില്‍ താലോലിച്ച സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അത് നിരസിക്കുകയായിരുന്നു.
കിഴക്കേകര പിള്ളവീട്ടില്‍ പരേതനായ ശശിധരന്‍പിള്ളയുടെയും ശ്രീകുമാരിയമ്മയുടെയും മകളാണ് ശ്യാമ. ഭര്‍ത്താവ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അശോക് കുമാര്‍. ഏക മകള്‍ ദേവു കുണ്ടറ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. കേരള പോലീസ് ചരിത്രത്തില്‍ ഇടം നേടി ആദ്യ ഓണ്‍ ലൈന്‍ പാസിംഗ് ഔട്ട് തൃശൂരില്‍ നടന്നു. ട്രെയിനിങ് പൂര്‍ത്തിയാക്കിയ 104 പേര് ഇനി ഔദ്യോഗിക ജീവിതത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: