കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഒരു സ്വര്‍ണാഭരണ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ നടന്ന ജിഎസ്ടി ഇന്റലിജന്‍സ് പരിശോധനയില്‍ മുപ്പത് കോടിയുടെ കണക്കില്‍പെടാത്ത വില്‍പ്പന കണ്ടെത്തി.
കേരളത്തിലുടനീളം സ്വര്‍ണാഭരണങ്ങള്‍ മൊത്ത വില്‍പ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതിയും പെനാല്‍റ്റിയുമായി ഒരു കോടിയോളം രൂപ ഈടാക്കി.
പരിശോധനയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഇന്റലിജന്‍സ് ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമീഷണര്‍ ഇന്റലിജന്‍സ് എം.ദിനേശ്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഐ.ബി. വിജയകുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ദിനേശ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ജീജ,ഷിജോയ് ജെയിംസ്, ശോഭിഷ്, രാഗിത്, ശശിധരന്‍ ഇല്ലത്ത്, ബിജു, ശിവദാസന്‍, രാഗേഷ്, രാജേഷ് തോമസ്, ഡ്രൈവര്‍മാരായ രാഗേഷ്, ജ്യോതിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: