കണ്ണൂര്‍: മതപരിവര്‍ത്തനവും വ്യാപകമായ ലൗ ജിഹാദും ലക്ഷ്യമിട്ട് പുതിയ തന്ത്രവുമായി ജിഹാദി സംഘടനകള്‍. ‘കുടുംബം ഇസ്ലാമില്‍’ എന്ന പേരില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചാണ് ജിഹാദികള്‍ അമുസ്ലിം വിഭാഗങ്ങളുടെ വിവരശേഖരണവും സമ്പര്ക്കപ്പട്ടികയുമുണ്ടാക്കുന്നത്. ലൗ ജിഹാദും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനവും നിര്‍ബന്ധിത മതപഠനവും വിവാദമായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ജിഹാദികളുടെ നീക്കം.
അമുസ്ലീങ്ങള്‍ മാത്രമേ പ്രശ്നോത്തരിയില്‍ പങ്കെടുക്കാവൂ എന്ന പ്രത്യേക നിബന്ധനയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇസ്ലാമിക കുടുംബസങ്കല്പവും ഖുര്‍ആന്‍ ആധാരമാക്കിയുള്ള മതപഠനവും ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് അയച്ചുകൊടുത്ത് അവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. മുസ്ലീങ്ങളല്ലാത്തവരില്‍ ഇസ്ലാം മതതത്ത്വങ്ങള്‍ മത്സരത്തിന്റെ പേരില്‍ കടത്തിവിടാനുള്ള ആസൂത്രിതനീക്കമാണിത്. മത്സരിക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഭീമമായ സമ്മാനത്തുകയും വാഗ്ദാനം ചെയ്താണ് മത്സരാര്‍ഥികളെ കണ്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യിക്കുന്നത്. ഓരോ ഏരിയയിലുമുള്ള പരീക്ഷാ കണ്‍ട്രോളര്‍മാര്‍ക്കാണ് പരീക്ഷയുടെ പൂര്‍ണ ചുമതല. മത്സരാര്‍ഥികളെ കണ്ടെത്തുന്നതും അവരുമായി നിരന്തരം ബന്ധപ്പെടുന്നതും കണ്‍ട്രോളര്‍മാരാണ്. സ്കൂള്‍ അധ്യാപകരുടെയും മറ്റും പ്രാദേശിക ബന്ധങ്ങളുപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ സാമ്പത്തികശേഷിയുള്ളതും വിദ്യാസമ്പന്നരുമായ കുട്ടികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കുന്നതാണ് പ്രധാന രീതി.
ആഗസ്റ്റ് മാസത്തിലാണ് മത്സരം സമാപിക്കുക. ഓരോ ഘട്ടത്തിലും മതപഠനവുമായി ബന്ധപ്പെട്ട നോട്ടുകള്‍ അയച്ച് കൊണ്ടേയിരിക്കും. മത്സരാര്‍ഥികളെ മനശ്ശാസ്ത്രപരായി ഘട്ടംഘട്ടമായി സ്വാധീനിക്കുന്ന തരത്തിലാണ് പ്രശ്നോത്തരി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേക ലിങ്കിലാണ് മത്സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ – മെയില്‍ അഡ്രസ് ഉള്‍പ്പടെ രജിസ്ട്രേഷനില്‍
പൂര്‍ണമായ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം അതത് പ്രദേശത്തെ പരീക്ഷാ കണ്‍ട്രോളറുടെ ഫോണ്‍ നമ്പര്‍ മത്സരാര്‍ഥികള്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ സേവ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി മത്സരാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ നിന്ത്രണത്തിലാകും. പ്രശ്നോത്തരിയുടെ ഭാഗമായതിനാല്‍ മതപഠനവും മറ്റും രക്ഷിതാക്കള്‍ ശ്രദ്ധിക്കില്ലെന്ന അനുകൂല സാഹചര്യമുണ്ടാക്കി മത്സരാര്‍ഥികളെ സ്വാധീനവലയത്തിലാക്കുകയെന്നതാണ് ജിഹാദികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: