നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആറ് പോലീസ് സ്റ്റേഷന് കെട്ടിടങ്ങള്‍, വിവിധ കോര്‍ട്ടേഴ്സുകള്‍, കാസര്‍ഗോഡ് ജില്ലാ പരിശീലന കേന്ദ്രം, തൃശൂര്‍ പോലീസ് അക്കാദമിയിലെ ബാരക്ക് തുടങ്ങിയവയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ആദ്യത്തെ ഹൈടെക് പോലീസ് സ്റ്റേഷന് എന്ന പ്രത്യേകത കൂടിയുണ്ട് ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്. കഴിഞ്ഞവര്‍ഷം പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പോലീസ് സ്റ്റേഷനാണ് പുതിയ ഹൈടെക്ക് മന്ദിരത്തേലേയ്ക്ക് മാറുന്നത്. 1.38 കോടി മുടക്കിയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്റ്റേഷനില്‍ ഓണ്‍ലൈനിലൂടെ പരാതി നല്‍കാം, കേസിന്റെ വിവരങ്ങള്‍ അറിയുന്നതിന് ഡിജിറ്റല്‍ സംവിധാനം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ലോക്കപ്പുകള്‍, ഹെല്പ് ഡെസ്ക്, മിനി കോണ്‍ഫറന്‍സ്ഹാള്‍, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, ഫയല്‍ മുറി, ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള മുറി, സ്റ്റഷനില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യം, കുടിവെള്ളം, ഡിജിറ്റല്‍ ഡിസ്പ്ലേ, ടിവി, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരു നിലകളിലായി നിരവധി സൗകര്യങ്ങളാണ് ഉടുമ്പന്‍ചോല ഹൈടെക്ക് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: