കല്‍പ്പറ്റ:കൊറോണ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്.കൊറോണ പ്രതിരോധത്തിലോ ചികിത്സയിലോ ഇതുവരെ ഫലപ്രദമായ മരുന്നുകള്‍ അലോപ്പതി സമ്പ്രദായത്തില്‍ നിലവില്‍ ലഭ്യമല്ലെങ്കിലും കേരളത്തില്‍ കൊറോണ ചികിത്സയില്‍ അലോപ്പതി മാത്രമാണ് ലക്ഷണാധിഷ്ഠിത പ്രതിവിധി എന്ന നിലയില്‍ രോഗം ഗുരുതരമാകുന്ന സന്ദര്‍ഭത്തില്‍ മാത്രം മരുന്നുകളോ മറ്റ് ജീവന് രക്ഷാ ഉപാധികളോ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സമൂഹ വ്യാപന സ്വഭാവം പ്രകടമാകുന്ന ഈ സന്ദര്‍ഭത്തില്‍ വര്‍ധിച്ചു വരുന്ന രോഗികളെ ചികിത്സിക്കുവാന്‍ നിലവിലെ രീതിയില്‍ കഴിയാതെ വരും.
ക്വാറന്റ്റയിനിലുള്ളവര്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രതിരോധമായ അമൃതം പദ്ധതിയിലൂടെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച ഒരു ലക്ഷത്തിലധികം പേരില്‍ 101134 പേര് (കേവലം 0.37 ശതമാനം) 371 പേര്‍ക്ക് മാത്രമാണ് കൊറോണ പോസിറ്റീവ് പ്രകടമായത്. ഇവരിലാകട്ടെ ഗുരുതര ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗമുക്തി വേഗം നേടുകയും ചെയ്തു. ചൈനയില്‍ അവിടുത്തെ പ്രാദേശിക വൈദ്യവും മറ്റ് സംസ്ഥാനങ്ങളില്‍ ആയുര്‍വേദവും ഉപയോഗപ്പടുത്തിയ പോലെ കേരളത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളിലും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.
നിലവില്‍ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ വഴി വളരെ ഗൗരവമായി നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ അടിയന്തിരമായി സ്ഥിരം നിയമനം നടത്തുക,മരുന്നുകള്‍ക്കും മറ്റുമായി പ്രത്യേക ഫണ്ട് അനുവദിക്കുക,കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ വഴി മെച്ചപ്പെട്ട ആയുര്‍വേദ സേവനങ്ങള്‍ക്കായി താല്കാലിക ഡോക്ടര്‍മാരുടെ സേവനവുംകൂടി ഉപയോഗപ്പെടുത്തുക എന്നീ ആവശ്യവും അസോസിയേഷന് ഉന്നയിച്ചു. അതുപോലെ തന്നെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ നോഡല്‍ ഓഫീസര്‍ പോലെയുള്ള ചികിത്സാ വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത മേഖലകളില്‍ ഡോക്ടര്‍മാരെ അധിക ഡ്യൂട്ടിക്ക് നിയമിക്കുകവഴി നിലവില്‍ കാര്യക്ഷമമായി നടന്നു വരുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ചികിത്സകള്‍ക്കും തടസ്സം വരുവാന്‍ സാധ്യതയേറുന്നതിനാല്‍ കോവിഡ് കാലത്ത് പ്രവര്‍ത്തന നിരതമല്ലാത്ത മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ: ആര് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.വി.ജെ. സെബി,വയനാട് ഘടകം ജില്ലാ പ്രസിഡന്റ് ഡോ .അരുണ്‍കുമാര്‍ , ജില്ലാ സെക്രട്ടറി ഡോ .സിറാജുദ്ധീന് എന്നിവര്‍ ആവശ്യപ്പെട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: