മുംബൈ: ടി 20 ലോകകപ്പ് മാറ്റിവച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെ (ബിസിസിഐ)കുറ്റപ്പെടുത്തി മുന്‍ പാക്കിസ്ഥാന് പേസര്‍ ഷോയബ് അക്തര്‍.
ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്നതിനായി ലോകകപ്പ് മാറ്റിവയ്ക്കാന്‍ ബിസിസിഐ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അക്തര്‍ ആരോപിച്ചു. ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് റദ്ദാക്കേണ്ടിയിരുന്നില്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കും പാക്കിസ്ഥാനും പരസ്പരം മാറ്റുരയ്ക്കാനുള്ള അവസരമാണ് ഏഷ്യാ കപ്പ് റദ്ദാക്കിയതോടെ നഷ്ടമായത്. അതിന്റെ പിന്നില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ അതൊന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അക്തര്‍ ഒരു യു ട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഏഷ്യാ കപ്പ് റദ്ദാക്കിയത്.
ടി 20 ലോകകപ്പും ഈ വര്‍ഷം തന്നെ നടത്താമായിരുന്നു. ലോകകപ്പ് ഈ വര്‍ഷം നടത്താന്‍ അവര്‍ അനുവദിക്കിലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ‘ഐപിഎല്ലിന് നാശം സംഭവിക്കരുത്. ലോകകപ്പ് നരകത്തിലേക്ക് പോകട്ടെഅക്തര് പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗമാണ് ടി 20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: