കോട്ടയം : ക്രൈസ്തവ വിശ്വാസത്തിന്റെ മേല്‍ ജിഹാദികള്‍ നടത്തുന്ന ഭീകരാക്രമണമാണ് പുരാതന ക്രിസ്ത്രീയ ദേവാലയമായിരുന്ന ഹഗിയ സോഫിയയിലെ ഇസ്ലാമിക അധിനിവേശമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു. മുസ്ലിം വിശ്വാസികള്‍ക്ക് നിസ്കാരത്തിനായി വെള്ളിയാഴ്ച തുറന്നു കൊടുക്കും. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗന് ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതെല്ലാം മുഖവിലയ്ക്കെടുക്കാതെ ഭരണാധികാരികള്‍ മുസ്ലിം ആധിപത്യം ചെലുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് നോബിള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വിശ്വാസ ചിഹ്നമായിരുന്നു ഹഗിയ സോഫിയ. ഓര്‍ത്ത്ഡോക്സ് സഭയുടെ ആഗോള തലസ്ഥാനമായിരുന്ന ഇവിടുത്ത പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുക എന്നത് ഓരോ വിശ്വാസിയുടേയും സ്വപ്നമായാണ് കരുതുന്നത്.
മതേതരം ജനാധിപത്യം എന്ന് വിളിച്ചു കൂവുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിക സംഘടനകള്‍ എന്തുകൊണ്ട് തുര്‍ക്കിയിലെ ഈ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ല. മറിച്ച് ഇതിനെ ന്യായീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജിഹാദികള്‍ എപ്പോഴും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹഗിയ സോഫിയ മുസ്ലിമുകള്‍ക്കായി വിട്ടു നല്‍കുന്നത് യൂറോപ്പിലെ മറ്റ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ജിഹാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ധൈര്യം പകരും. മത തീവ്രവാദിയായിരുന്ന വാരിയന്‍ കുന്നനെ നാകനാക്കാനും ഹിന്ദു വംശഹത്യയെ വെള്ളപൂശാനുമുള്ള ശ്രമങ്ങള്‍ ഇതിന്റെ വെളിച്ചത്തില്‍ കൂടി കാണണം.
തയ്യിബ് എര്‍ദേഗനെ പോലെ ഖലീഫ ഭരണം കൊതിക്കുന്നവര്‍ ഇവിടേയുമുണ്ട്. ഇത്തരം വെള്ളപൂശലുകളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്ന് കാണിച്ചു തരുന്നതാണ് ഹഗിയ സോഫിയയില അധിനിവേശമെന്നും നോബിള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: