തൊണ്ടര്‍നാട്: ജില്ലയില്‍ എറ്റവും കുടുതല്‍ കൊറോണ രോഗികള്‍ ഉള്ള പഞ്ചായത്തായി മാറിയത് തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവവും കെടുകാര്യസ്ഥതയും ആണെന്ന് തൊണ്ടര്‍നാട് ബിജെപി പഞ്ചായത്ത് കമ്മറ്റി.എല്‍ഡിഎഫും യുഡിഎഫും പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളുടെ ജിവന് കൊണ്ട് കളിക്കുകയാണ. അന്യസംസ്ഥാനത്ത് നിന്ന് വന്ന വ്യക്തി ആരും അറിയാത ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞത് ഭരണസമിതിയുടെ അലംഭാവമാണ.
പഞ്ചായത്ത് തല ജാഗ്രാതാ സമിതി പാര്‍ട്ടി ലോക്കല്‍ കമറ്റി പോലെയാന്ന് വിളിച്ച് ചേര്‍ക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീഷണത്തിലാക്കാന് കഴിഞ്ഞിട്ടില്ല. റാപിഡ് ടെസ്റ്റിന് നിരിഷണത്തിന് ഉള്ളവരെ കോണ്ടുപോകാന്‍ വാഹന സൗകര്യം വരെ ചെയ്തു കൊടുക്കില്ല. ഓട്ടോറിക്ഷയില്‍ 6 പേരേയാണ് ടെസ്റ്റിന് കൊണ്ടുപോയത്. അതില്‍ രണ്ട് പേര്‍ക്ക് പോസിറ്റിവ് ആയി. അതുവഴി രോഗവ്യാപനത്തിന് വഴി ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപന സമയത്ത് എല്ലാവരും ഒറ്റകെട്ടായി നില്കേണ്ടിടത്ത് രാഷ്ട്രിയം കളിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം എന്ന് തൊണ്ടര്‍നാട് ബിജെപി പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് രാജേഷ് സെക്രട്ടറി ശശിമോന് എന്നിവര്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: