Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനുജിത്ത് ഇനി ദീപ്തമായ ഓര്‍മ

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു.

Janmabhumi Online by Janmabhumi Online
Jul 23, 2020, 04:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടാരക്കര: അവസാനമായി കിട്ടൂസ് അപ്പയുടെ മുഖത്തേക്ക് ഒന്നു നോക്കി. ഇല്ല, ആ പുഞ്ചിരി കാണുന്നില്ല. സാധാരണ ഉറങ്ങാറുള്ള അപ്പയുടെ മുഖമല്ലിത്. എന്തോ സംഭവിച്ചതായി മനസിലായതോടെ അവന്റെ കണ്ണുകള്‍ കലങ്ങി. മൂന്നുവയസുകാരന്‍ എഡ്വിന്റെ കരച്ചില്‍ കണ്ടപ്പോള്‍ കൂടിനിന്ന ഉറ്റവര്‍ക്കും വേദനയടക്കാനായില്ല. ഇരുമ്പനങ്ങാട് എന്ന നാടിന് മറക്കാനാകാത്ത ഓര്‍മകളും ഒരിക്കലും കാണാത്തവര്‍ക്ക് അവയവങ്ങളും സമ്മാനിച്ച് അനുജിത്ത് ഇന്നലെ തീനാളങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നു. ചിതയ്‌ക്ക് തീകൊളുത്തിയത് മകന്‍ എഡ്വിനായിരുന്നു. കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങ്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാപോറ്റി എംഎല്‍എ അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങിð പങ്കുകൊണ്ടു.

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു. തുടര്‍ന്ന് 3.30ഓടെ എഴുകോണ്‍ ഇരുമ്പനങ്ങാടുള്ള കുടുംബ വീട്ടില്‍ എത്തിച്ചു. അനുജിത്തിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ മനസ്സു കാട്ടിയ പ്രിയ പത്‌നി പ്രിന്‍സി പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. മകന്‍ എഡ്വിന്‍ ചിതയ്‌ക്ക് തീകൊളുത്തുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച അനുജിത്ത് (27) ന്റെ നേത്രപടലങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്. അനുജിത്തിന്റെ ഹൃദയം, നേത്രങ്ങള്‍, വൃക്കകള്‍, കരള്‍, ചെറുകുടല്‍ എന്നിവ കൂടാതെ ഇരു കൈകളും ദാനം ചെയ്തിരുന്നു. 14ന് രാത്രി 10നായിരുന്നു അനുജിത്തിന്റെ ജീവന്‍ അപഹരിച്ച അപകടം നടന്നത്.  

അനുജിത്തിനെ ഒരുനോക്ക് കാണാന്‍ നിരവധി ആള്‍ക്കാര്‍ കാത്തുനിന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകാരണം എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ കയറാനും കാണാനുമുള്ള സൗകര്യമുണ്ടായില്ല. വീട്ടിലെത്തിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി അംഗമായ ഇരുമ്പനങ്ങാട് പബ്ലിക് ലൈബ്രറിയിð അനുജിത്തിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.  

അനുജിത്തിനെ കാണാനെത്തിയ സഹപാഠികളും ഈറനണിഞ്ഞ കണ്ണുകളോടെ അനുജിത്തിന്റെ കഴിവില്‍ വാചാലമായി. ചെറുപുഞ്ചിരിയോടെയല്ലാതെ അനുജിത്തിനെ കണ്ടിട്ടില്ലെന്നാണ് സുഹൃത്തായ പ്രേംചന്ദ് പറഞ്ഞത്. ബാക്കിയുള്ളവരുടെ സങ്കടങ്ങള്‍ സ്വന്തം സങ്കടമായി കണ്ട് അവരെ സഹായിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അനുജിത്തെന്നും അദ്ദേഹം ഓര്‍മിക്കുന്നു. സുഹൃത്തുക്കള്‍ വരച്ച ചിത്രം ഇന്നലെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചായിരുന്നു ആദരവര്‍പ്പിച്ചത്.

Tags: death
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

Entertainment

അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം ;രണ്ടാഴ്ചയിലേറെ പഴക്കം; നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ

Kerala

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

India

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

Kerala

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies