തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ വീണ്ടും പൊട്ടിത്തെറി. നവോത്ഥാന സംരക്ഷണ സമിതി ഉപാധ്യക്ഷ സ്ഥാനം സി.കെ.വിദ്യാസാഗര്‍ രാജിവെച്ചു
വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടുന്ന സമിതിയില്‍ തുടരാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി വിദ്യാസാഗര്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന് മാഫിയകളുടെ രീതിയും ശൈലിയുമാണ്.നടേശന് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷ സ്ഥാനത്തു തുടരുന്നത് സര്‍ക്കാറിനു ഭൂഷണമല്ല. വെള്ളാപ്പള്ളിയെ ഇനിയും ചുമലിലേറ്റിയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും വിദ്യാസാഗര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പല സംഘടനകളും നവോത്ഥാന സംരക്ഷണ സമിതിയെ കൈവിട്ടിരുന്നു. ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ അമ്പതിലധികം സമുദായ സംഘടനകളാണ് ഒരു വര്‍ഷം മുന്‍പ് സമിതി വിട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്ത്ഥതയില്ലാന്നു വ്യക്തമാക്കിയാണ് സംഘടനകള്‍ സമിതി വിട്ടത്. കേവലം സംവരണ മുന്നണിയായി സമിതി മാറിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: