തൃശൂര്‍: സ്വര്‍ണ്ണ കള്ളകടത്തു കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കരിദിനവും പ്രതിക്ഷേധ ജ്വാലയും സംഘടിപ്പിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധങ്ങള്‍ നടന്നു.
കൊടകര: വട്ടേക്കാട് നടന്ന പ്രതിഷേധ ജ്വാലക്കു പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി പഞ്ചായത്ത് സെക്രട്ടറി രഞ്ജു ഞാറ്റുവെട്ടി, യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ ഒ.ബി ബിബിന്‍, പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കിഷോര്‍.
വി.എം, ജനറല്‍ സെക്രട്ടറി സജീവ് .പി.വി, സെക്രട്ടറി കൃഷ്ണന് .എ.വി, കര്‍ഷക മോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ്.പി.പി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: