ശാസ്താംകോട്ട: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഗണ്മാന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയതായി പരാതി. കൊല്ലം കിഴക്കേക്കല്ലട സ്വദേശിയും സ്പീക്കറുടെ ഗണ്‍മാനുമായ ജിനേഷാണ് മേലുദ്യോഗസ്ഥരെക്കാര് ധാര്‍ഷ്ട്യത്തോടെ ശാസ്താംകോട്ട സ്റ്റേഷനില്‍ വിളിച്ച് പോലീസിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിറുത്തിയത്.
ശാസ്താംകോട്ട കണ്ട്രോള് റൂം വെഹിക്കിള്‍ (നാല്) ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരനെയാണ് ഗണ്മാന് ഭീഷണിപ്പെടുത്തിയത്. കണ്ടയിന്മെന്റ് സോണായ ശാസ്താംകോട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ പിടികൂടിയതാണ് ഇയാളുടെ സുഹൃത്തായ സ്പീക്കറുടെ ഗണ്‍മാനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ഇയാള്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ വിളിച്ച് സ്വയം പരിചയപ്പെടുത്തി പിടികൂടിയയാളെ നിരുപാധികം വിടണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ നിയമപരമായി മുന്നോട്ടുപോകാനാണ് മേലുദ്യോഗസ്ഥര്‍ പറഞ്ഞത് എന്ന മറുപടിയാണ് ഗണ്‍മാനെ ചൊടിപ്പിച്ചതും അസഭ്യവര്‍ഷം നടത്താന്‍ പ്രേരിപ്പിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരനായ ഷിബു ശാസ്താംകോട്ട സിഐക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: