തൊടുപുഴ: ബിജെപി സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരി ദിനത്തോടനുബന്ധിച്ച് തൊടുപുഴയിലും പ്രതിഷേധം നടന്നു. സ്വര്‍ണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ഇടുക്കി ജില്ലാ ഓഫീസില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ്, ബിജെ
പി ജില്ലാ ഓഫീസ് സെക്രട്ടറി സനല്‍ പുരുഷോത്തമന്, യുവമോര്‍ച്ച തൊടുപുഴ മുനിസിപ്പല്‍ പ്രസിഡന്റ് ബി. വിശാഖ്, ജനറല്‍ സെക്രട്ടറി അര്ജുന് രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: