തിരുവനന്തപുരം: തന്റെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുണ്‍ ബാലചന്ദ്രനെ 2019 നീക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം നേതാക്കളുടെ അവകാശവാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അരുണ്‍ ബാലചന്ദ്രനെ നീക്കുകയല്ല പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത് എന്ന് തെളിവടക്കം സന്ദീപ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുണ്‍ ബാലചന്ദ്രനെ 2019 ജൂലൈ 20ന് നീക്കി എന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം.
നീക്കുകയല്ല അരുണ്‍ ബാലചന്ദ്രനെ പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത് .അരുണ്‍ ബാലചന്ദ്രനെ 2019 ജൂലൈ 20ന് ഐടി ഫെലോ സ്ഥാനത്തുനിന്ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം കളവാണ് എന്ന് തെളിയിക്കുന്ന രേഖ ഇതോടൊപ്പം പുറത്തുവിടുന്നു.2019 ഡിസംബര്‍ 12 ന് കൊച്ചിയില്‍ സംസ്ഥാന ഐടി വകുപ്പ് നടത്തിയ ഡിസൈന്‍ വീക്ക് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ഇവിടെ നല്കുന്നു. ഈ പത്രക്കുറിപ്പില്‍ അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആണെന്ന് വ്യക്തമായി പറയുന്നു.ജൂലൈ മാസത്തില്‍ നീക്കി എന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്ന അരുണ്‍ ബാലചന്ദ്രന് എങ്ങനെയാണ് ഡിസംബറിലും സംസ്ഥാന സര്‍ക്കാര്‍ പത്രകുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയത് ?മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: