ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്(85) അന്തരിച്ചു. ലക്നോവിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ജൂണ്‍ 14 മുതല്‍ അദ്ദേഹം മേദാന്തയില്‍ ചികിത്സയിലായിരുന്നു.
ഉത്തര്‍പ്രദേശില്‍നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായിരുന്നു. മായാവതി, കല്യാണ്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു ലാല്‍ജി ടണ്ഠന്. ലക്നോവില്നിന്നും ലോക്സഭയിലേക്കും അദ്ദേഹം വിജയിച്ചിരുന്നു.
2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെ ബിഹാര്‍ ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാല്‍ജി ടണ്ഠന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: