മൂന്നാര്‍: കെഡിഎച്ച് വില്ലേജില്‍ വ്യാജ കൈവശ അവകാശ രേഖ കണ്ടെത്തിയ സംഭവത്തില്‍ ആദ്യഘട്ട ഹിയറിങ്ങ് 23ന്. ഉന്നത തല സംഘം നല്കിയ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് ഓണ്‍ലൈന്‍ വഴി ഹിയറിങ് നടത്തുന്നത്.
ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്, ജില്ലാ അസി. കളക്ടര്‍ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. 2018ന് ശേഷം 110 പേരാണ് ഇവിടെ വ്യാജ കൈവശ അവകാശം തരപ്പെടുത്തിയതായി കണ്ടെത്തിയത്.
ഇതില്‍ ആദ്യ റിപ്പോര്‍ട്ടിലെ 18 പേരുടെ ഹിയറിങ്ങാണ് നടക്കുന്നത്. സ്ഥലം ഉടമകള്‍ എന്ന് അവകാശപ്പെടുന്നവരോട് കൈവശമുള്ള രേഖകളുമായി ദേവികൂളം താലൂക്ക് ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ഇവിടെ രേഖകള്‍ പരിശോധിക്കും. കളക്ടറുമായി നേരിട്ട് സംസാരിക്കാനും അവസരമൊരുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ റദ്ദാക്കും.
സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടാണ് ഉന്നത തല സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി 107 പേരുടെ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി മൂന്ന് പേരുടെ കൂടിയാണ് സ്ഥലം പരിശോധിക്കാന്‍ ബാക്കിയുള്ളത്. നേരത്തെ ദേവികുളം തഹസീല്‍ദാരും ഡെപ്യൂട്ടി കളക്ടറും നടത്തിയ അന്വേഷണത്തിലാണ് കെഡിഎച്ച് വില്ലേജില്‍ മാത്രം 110 കൈവശ അവകാശ രേഖ വ്യാജമായി നല്‍കിയതായാണ് കണ്ടെത്തിയത്.
ഇതേ വിഷയത്തില്‍ മുമ്പ് അഞ്ച് റവന്യൂ ജീവനക്കാരെ അന്വേഷണ വിധേയമായി കളക്ടര്‍ സസ്പെന്‍ഡും ചെയ്തിരുന്നു. പിന്നാലെയാണ്് കൈവശ അവകാശരേഖ പരിശോധന ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: