തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം. 2017 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍ക്ക് ഫൈസല്‍ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ചലച്ചിത്ര അക്കാഡമി ചെയര്മാന് കൂടിയായ കമല്‍ സംവിധാനം ചെയ്ത കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമി എന്ന ചിത്രം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അലുമിനിയം ആന്‍ഡ് ഗ്ലാസ് ഫാബ്രിക്കേഷന്‍ കമ്പനിയുടെ ചെയര്മാന് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ദുബായ് ആസ്ഥമായി ആണ് ഫൈസല്‍ ഫരീദിന്റേയും ഇടപാടുകള്‍. ഈ വ്യക്തിയെ ബിനാമി ആക്കി ഫൈസല്‍ ആണോ ചിത്രത്തിനു പണമിറക്കിയതെന്ന കൂടുതല്‍ അന്വേഷണത്തിലാണ് അന്വേഷണ ഏജന്‍സി.
അതേസമയം, ആഷിഖ് അബു തന്നെ നിര്‍മിച്ച സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളായ മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കു പിന്നിലെ പണമിടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചതായാണു റിപ്പോര്‍ട്ട്. ഇതില്‍ ടോവിനോ തോമസ്-ഐശ്വര്യ ലക്ഷ്മി ജോഡി അഭിനയിച്ച മായാനദിക്ക് മറ്റൊരു നിര്‍മാതാവ് കൂടി ഉണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മാണ കമ്പനിയാണ് വൈറസ് എന്ന ചലച്ചിത്രം നിര്‍മിച്ചത്. നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്മാര് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചുള്ള അന്വേഷണം എത്തിച്ചേരുന്നത് സ്വര്‍ണക്കടത്ത് മാഫിയയിലേക്കാണ്.
കൊച്ചി, ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിര്‍മാണത്തിലും വിനിയോഗിച്ചതായി തുടക്കത്തില്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2019 ഓഗസ്റ്റില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നുസത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ റിമ ആണ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഏഴു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് സ്വര്‍ണക്കടത്ത് മാഫിയ ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് റിമയേയും സ്വര്‍ണക്കടത്തുമായി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവുമായി ഫൈസലിന് അടുത്ത സൗഹൃദമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഹോട്ടലില്‍ നടന്ന വിരുന്നില്‍ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര മാഫിയ അംഗങ്ങള്‍ എല്ലാം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ചോദ്യം ചെയ്യല്‍ അടക്കം വിഷയങ്ങളിലേക്ക് എന്‍ഐഎ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: