Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സ്വീകരിച്ചത് വിദേശ ഫണ്ടല്ല, മുസ്ലീം മതാചാരത്തിലുള്ള ‘സക്കാത്ത്’; ഫെറ ലംഘനത്തില്‍ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാന്‍ മത ന്യായീകരണവുമായി മന്ത്രി ജലീല്‍

ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നതു നിരോധിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടു നടത്തിയതു പ്രോട്ടോക്കോള്‍ ലംഘനമാണ്. ജലീലിന്റെ ഭാഗത്തുണ്ടായ നിയമലംഘനം അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 05:13 pm IST
inKerala

തിരുവനന്തപുരം: കെടി ജലീല്‍ ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്ട് (ഫെറ) ലംഘനം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചതിന് പിന്നാലെ മതത്തെ കൂട്ടുപിടിച്ച് ന്യായീകരണവുമായി മന്ത്രി.  

‘ഫെറ’ ലംഘനം നടത്തിയ കെടി ജലീലിനെതിരെ  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിയാണ് പ്രധാനമന്ത്രിക്കു പരാതി നല്‍കിയത്. നിയമ വ്യവസ്ഥയനുസരിച്ച് മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതോടെയാണ് മതത്തെ കൂട്ടുപിടിച്ച് ന്യായീകരണവുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.  

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ കോണ്‍സല്‍ ജനറല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ചു ലക്ഷം രൂപയുടെ കിറ്റിന്റെ കാര്യത്തിന് കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കണ്‍സ്യൂമര്‍ഫെഡില്‍ അടച്ചതായും മന്ത്രി സമ്മതിച്ചതാണ്.

ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നതു നിരോധിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടു നടത്തിയതു പ്രോട്ടോക്കോള്‍ ലംഘനമാണ്. ജലീലിന്റെ ഭാഗത്തുണ്ടായ നിയമലംഘനം അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും പരാതിയില്‍ ബെന്നി ബഹന്നാന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, താന്‍ സ്വീകരിച്ചത് വിദേശ ഫണ്ടല്ലന്നും മുസ്ലീം മതാചാര പ്രകാരമുള്ള ‘സക്കാത്ത്’ ആണെന്നും മന്ത്രി ഫേസ്ബുക്കില്‍ ന്യായീകരിച്ചു. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കര്‍മ്മമാണെന്നും മന്ത്രി പോസ്റ്റില്‍ ന്യായീകരിക്കുന്നു.

ജലീല്‍ മതത്തെകൂട്ടു പിടിച്ച് നടത്തിയ ന്യായീകരണത്തിന്റെ പൂര്‍ണരുപം:

പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനന്‍ MP അവര്‍കള്‍ക്ക്,

താങ്കള്‍ ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ഞാന്‍ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ഈ തുറന്ന കത്ത്.

ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും സര്‍വോപരി UDF കണ്‍വീനര്‍ എന്ന നിലയിലും ‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്റെ പുണ്യവും പ്രാധാന്യവും താങ്കള്‍ക്ക് തീര്‍ച്ചയായും അറിയുമെന്നാണ് ഞാന്‍ കരുതുന്നത്. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കര്‍മ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാന്‍ മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതെന്ന പോലെ UAE കോണ്‍സുലേറ്റ് ‘സഹായം’ നല്‍കുന്നതിന്റെ ഭാഗമായി അര്‍ഹരായ കുറേ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കക്ഷിയോ രാഷ്‌ട്രീയമോ മതമോ ജാതിയോ നോക്കാതെ നല്‍കിയ പുണ്യത്തിന്റെ അംശത്തെയാണ് താങ്കള്‍ വിദേശ ഫണ്ടിന്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികളും കോണ്‍സുലേറ്ററുകളും ദീപാവലിക്കും പുതുവര്‍ഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികള്‍ക്കും പാവപ്പെട്ടവര്‍ക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്‌ബോക്‌സുളും കാലാകാലങ്ങളായി നല്‍കി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലര്‍ത്തുന്ന സൗഹാര്‍ദ്ദത്തിന്റെയും ആത്മാര്‍ത്ഥമായ അടുപ്പത്തിന്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്‌നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.

അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചത് പോലെ ഇന്‍ഡ്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ ഒരു രൂപാ നോട്ടിന്റെ രൂപത്തില്‍ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കള്‍ കത്തില്‍ പരാമര്‍ശിക്കുന്ന പ്രകാരം ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല UAE കോണ്‍സുലേറ്റ് റംസാന്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കിയത്. 2020 മെയ് 27 ന് കോണ്‍സല്‍ ജനറല്‍ ഇതു സംബന്ധമായി എനിക്ക് വാട്‌സ്അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എന്റെ ഫോണില്‍ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരില്‍ കാണാന്‍ ഇടവന്നാല്‍ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാന്‍ പറഞ്ഞിട്ടുള്ളതുമാണ്.

താങ്കളുടെ കത്തില്‍ പറയുന്ന നിയമത്തില്‍ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ (Contribution ), 25000/- രൂപക്ക് മേല്‍ മതിപ്പുള്ള സമ്മാനമോ (Gift) പോലുമല്ല ‘സക്കാത്ത്’ എന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളില്‍ നില്‍ക്കുന്ന ‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്റെ പുണ്യം എന്ത് രാഷ്‌ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിന്റെ കാലത്ത് UAE കോണ്‍സുലേറ്റിന്റെ സക്കാത്ത് സഹായം സ്വീകരിച്ച നിര്‍ധനരായ ആയിരത്തിലധികം കുടുംബങ്ങള്‍ക്കും ‘സക്കാത്തി’ന്റെ മഹത്വമറിയുന്ന മുഴുവന്‍ മനുഷ്യര്‍ക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോള്‍ താങ്കള്‍ ആലോചിക്കുന്നത് നന്നാകും.

ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളില്‍ നിന്നുള്ള സമ്മാനമോ ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്റെ ബാങ്ക് അക്കൗണ്ടും എന്റെയും കുടുംബത്തിന്റെയും സമ്പാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എന്റെ നാട്ടുകാരായ UDF പ്രവര്‍ത്തകരോട് അന്വേഷിക്കാന്‍ പറഞ്ഞാല്‍ അങ്ങേക്കും അത് ബോദ്ധ്യമാകും. അനര്‍ഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളില്‍ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാന്‍ അങ്ങേക്കോ അങ്ങയുടെ അനുയായികളില്‍ ആര്‍ക്കെങ്കിലുമോ സാധിച്ചാല്‍ ആ നിമിഷം മുതല്‍ അങ്ങ് പറയുന്നത് ഞാന്‍ കേള്‍ക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്. 2019 ല്‍ UAE കോണ്‍സുലേറ്റ് സംഘടിപ്പിച്ച റംസാന്‍ കിറ്റ് വിതരണ ചടങ്ങില്‍ ഈയുള്ളവന്‍ ക്ഷണിക്കപ്പട്ടിരുന്നു. അതിന്റെ ഫോട്ടോ കോണ്‍സുലേറ്റ് തന്നെ അവരുടെ സൈറ്റില്‍ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓര്‍മ്മയിലേക്കായി ഇവിടെ ഇമേജായി ചേര്‍ക്കുന്നു.

Tags: ministermodi governmentഫെയ്സ്ബുക്ക്സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.