തൃശൂര്‍: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാപിതാക്കള്‍ക്കും സഹോദരനും രോഗം സ്ഥിരീകരിച്ചതോടെ ജനം ഭീതിയില്‍. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരുടെ പരിശോധന ഫലം പുറത്ത് വന്നത്. യുവതിയെ ചികിത്സിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറും അഞ്ചോളം ജീവനക്കാരും നീരിക്ഷണത്തില്‍ കഴിയുകയാണ്. യുവതിയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറും നീരിക്ഷണത്തിലാണ്.
കൂടാതെ ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ തൊഴിലാളികളുടെ പരിശോധഫലങ്ങളും ഞായറാഴ്ച മുതല്‍ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ കാന്റീനിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇരിങ്ങാലക്കുടയിലെ പത്തോളം വാര്‍ഡുകള്‍ ഇപ്പോള്‍ കണ്ടെയ്ന്റ്മെന്റ് സോണുകളാണ്. കണ്ടെയ്ന്റ്മെന്റ്് സോണുകളുടെ എണ്ണം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച കല്ലേറ്റുംകര കേരള ഫീഡ്സ് ജീവനക്കാരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 35 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു.
അധികൃത നിര്‍ദേശത്തെത്തുടര്‍ന്ന് കേരള ഫീഡ്സ് കമ്പനിയിലെ കാലിത്തീറ്റ ഉത്പാദനവും താത്കാലികമായി നിര്‍ത്തി. കാറളം പഞ്ചായത്തിലെ വെള്ളാനിയില്‍ പ്രവര്‍ത്തിക്കുന്ന കസേര കമ്പിനിയില്‍ ജോലി ചെയ്യുന്ന 10 ഓളം ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധന നടത്തിയതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ കഴിയുന്ന 40 ഓളം പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ കാറളത്ത് നീരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 213 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: