കൊല്ലം: ദേശീയ സേവാഭാരതി കച്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സാനിറ്റൈസര്‍, മാസ്ക്, പത്താം ക്ലാസിന് താഴെ ഉള്ള കുട്ടികള്‍ക്ക് നോട്ടുബുക്ക്, പഠനോപകരണ സാമഗ്രികള്‍ എന്നിവ വിതരണം ചെയ്തു. ഡിവിഷനിലെ 1500 ല്‍ പരം വീടുകളിലാണ് വിതരണം ചെയ്തത്. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൊല്ലം വിഭാഗ് കാര്യവാഹ് മുരളീധരന്, കൊല്ലം മഹാനഗര്‍ സഹകാര്യവാഹ് സെന്തില്‍കുമാര്‍, വ്യവസ്ഥാപ്രമുഖ് രാമചന്ദ്രന്, ബിജെപി തേവള്ളി കൗണ്‍സിലറും ജില്ലാ സെക്രട്ടറിയുമായ ബി. ഷൈലജ, കൊല്ലം ബ്രാഹ്മണസമാജം സെക്രട്ടറി രാമചന്ദ്രന്, ബിജെപി ജില്ലാ ഭാരവാഹികളായ ശശികല റാവു, എം.എസ്. ലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: