ആലപ്പുഴ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു. ഇന്നലെ ജില്ലയില്‍ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 പേര് വിദേശത്ത് നിന്നും ഏഴു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.
ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഏഴു പള്ളിത്തോട് സ്വദേശികള്‍, എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കോടംതുരുത്ത് സ്വദേശി, രണ്ട് പാണാവള്ളി സ്വദേശികള്‍, മൂന്നു കുത്തിയതോട് സ്വദേശികള്‍, നാല് പട്ടണക്കാട് സ്വദേശികള്‍, എഴുപുന്ന, ചേര്‍ത്തല സ്വദേശികള്‍, നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍, നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് നൂറനാട്, രണ്ട് വള്ളികുന്നം സ്വദേശികള്‍, കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മൂന്നു കായംകുളം സ്വദേശികള്‍ . കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരു കായംകുളം സ്വദേശിനിയും ഒരു നൂറനാട് സ്വദേശി സ്വദേശിനിയും, എറണാകുളത്ത് ജോലി ചെയ്യുന്ന 39 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി, എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 30 വയസ്സുള്ള തുറവൂര്‍ സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: