കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി ആരോപിക്കുന്ന കേസില്‍ ഇതുവരെയും അന്വേഷണം പൂര്‍ത്തിയായില്ലെന്ന വാദം ദുരൂഹമാണെന്നും കേസിലെ സത്യം ഉടന്‍ പുറത്തു കൊണ്ടു വരണമെന്നും എന്‍ടിയു ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആരോപണമുയര്‍ന്ന് നാലുമാസം പിന്നിട്ടു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഉന്നതനായ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലനാരിഴ പിരിച്ചുള്ള അന്വേഷണവും തെളിവെടുപ്പും നടത്തി. പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കുട്ടി കോടതിയില്‍ നല്കിയ മൊഴിയില്‍ ആരോപണം തെളിയിക്കാന്‍ പോന്ന യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല.
മൊഴിയിലെ പ്രകടമായ വൈരുധ്യത്തിന് പുറമേ സാഹചര്യത്തെളിവുകള്‍ പൂര്‍ണമായും അധ്യാപകന് അനുകൂലമായിരുന്നു. എന്നിട്ടും അധ്യാപകന് ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവന്നു. സംഭവത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ ഗുഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിഞ്ചു കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവില്‍ വന്ന നിയമത്തിലെ പഴുതുകള്‍ മറയാക്കി മതഭീകരവാദികളും രാഷ്ട്രീയ പ്രതിയോഗികളും ചേര്‍ന്ന് ഒരു അധ്യാപകനെ കുടുക്കില്പ്പെടുത്തുകയായിരുന്നുവെന്ന് ന്യായമായും സംശയിക്കണം.
പത്മരാജന് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ചതും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതും വലിയ അപരാധമായി ചിത്രീകരിക്കുകയാണ്. പോക്സോ നിയമത്തിന്റെ ദുരുപയോഗം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്. കുട്ടിയെക്കൊണ്ട് വ്യാജമൊഴി കൊടുപ്പിച്ച വരെ നിയമത്തിനു മുന്നിലെത്തിക്കണം. കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം. വൈകി കിട്ടുന്ന നീതി നീതി നിഷേധം തന്നെയാണ്. വ്യക്തികളെ ഇത്തരം കേസുകളില്‍ പെടുത്തി ആക്രമിക്കുന്നതിനെതിരെ പൊതു സമൂഹം രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: