തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസില്‍ അഭിഭാഷക കുടുംബത്തിന്റെ പങ്കെന്ന് റിപ്പോര്‍ട്ട്. ഈ കുടുംബത്തിലെ പ്രമുഖ അംഗത്തിന് കേസില്‍ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുമായി നേരിട്ടു ബന്ധമുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണ്ണം വില്ക്കുന്നതിലുള്പ്പെടെ ഇവര്‍ പലതവണ സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അവസാനമായി തിരുവന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടിക്കപ്പെട്ട ശേഷം കൊല്ലത്തെ ചില രണ്ടാംതരം സ്വര്‍ണ്ണക്കടകളില്‍ ഇദ്ദേഹം പോയിരുന്നു.
ഒപ്പം ഒരു സ്തീയും ഉണ്ടായിരുന്നു. സ്വര്ണ്ണകള്ളക്കടത്തുകാര്ക്കിടയിലെ ‘മാഡം’ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വെച്ചും ഇടപാടുകള്‍ നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകന്റെ കുടുംബാംഗങ്ങള്‍ മാത്രമുള്ള സൊസൈറ്റിയിലൂടെ വന്‍ തോതില്‍ പണം ഇടപാട് നടന്നിട്ടുണ്ട്. കള്ളപ്പണം വെളിപ്പിക്കലായിരുന്ന എന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: