കൊല്ലം: പശുക്കളില്‍ മുടന്തന്‍പനി പടരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കോവിഡ് കാലത്ത് കന്നുകാലി വളര്‍ത്തല്‍ ഉപജീവന മാര്‍ഗമാക്കിയവര്‍ ഭീതിയിലായി.
പശുക്കളില്‍ വിറയലോടെയുള്ള പനിയും കാലിന് മുടന്തലും തീറ്റ എടുക്കുന്നത് കുറയലുമാണ് ഈ രോഗത്തിന്റെ ആദ്യലക്ഷണം. മൂന്നുദിവസം വരെയായിരിക്കും രോഗം നിലനില്ക്കുക. പനി അനുഭവപ്പെടുന്ന സമയങ്ങളിലും ശേഷം ഒരാഴ്ചവരെയും പാലുത്പാദനം നന്നേ കുറവായിരിക്കും. പനി സ്ഥിരീകരിച്ചാല്‍ മൃഗാശുപത്രിയില്‍നിന്ന് മരുന്നും കൂടുതലാണെങ്കില്‍ ഇഞ്ചക്ഷനും ലഭിക്കും. രോഗപ്രതിരോധത്തിന് കുത്തിവയ്പ്പ് നടത്താറില്ല. കഴിഞ്ഞവര്‍ഷവും ജില്ലയിലെ എല്ലാ മേഖലയിലും ഈ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുക്കളില്‍നിന്ന് പശുക്കളിലേക്ക് മാത്രം പകരുന്ന രോഗമാണെങ്കിലും മരണകാരണമാകില്ല. എന്നാല്‍ പാലുത്പാദനം ഗണ്യമായി കുറയ്ക്കുന്നുണ്ട്.
ജൂലൈ അവസാനം മുതല്‍ ആഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈ പനി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ചോര കുടിക്കുന്ന ക്യൂലിക്കോയിഡ് ഇനം ഈച്ചയാണ് മുടന്തന്‍പനി പരത്തുന്നത്. പനി അനുഭവപ്പെടുന്ന സമയങ്ങളിലും ശേഷം ഒരാഴ്ചവരെയും പാലുത്പാദനം നന്നേ കുറവായിരിക്കും. ഇത് പശുക്കളിലേക്ക് മാത്രം പകരുന്ന രോഗമാണ്. തൊഴുത്തും പരിസരവും കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക, തൊഴുത്തിന്റെ പരിസരം പുകയിട്ട് പശുക്കളെ ഈച്ചകടിക്കുന്നത് ഒഴിവാക്കുക എന്നതൊക്കെയാണ് മുടന്തന്‍പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: