കൊച്ചി :കൊറോണ വ്യാപനത്തിനിടയില്‍ സമൂഹ മാധ്യമം വഴി കൊമ്പുകോര്‍ത്ത് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും കൊച്ചി നിയമസഭാ മണ്ഡലം എംഎല്‍യും സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗവുമായ കെ.ജെ മാക്സിയും തമ്മിലാണ് സമൂഹ മാധ്യമം വഴി അടി.
ചെല്ലാനത്തെ കൊറോണ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ എംഎല്‍എ മാക്സി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും. പ്രദേശത്ത് അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നമുള്ള ഹൈബി ഈഡന് എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കെ.ജെ. മാക്സി ഹൈബി ഈഡന്റെ പേര് പരാമര്‍ശിക്കാതെ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടും തീരാതെ ഹൈബി വീണ്ടും മാക്സിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
ജനപ്രതിനിധി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന് പറയുന്നതിന് പകരം എംഎല്‍എ തന്റെ പേര് പറയുന്നതിനുള്ള ആര്‍ജ്ജവമെങ്കിലും താങ്കള്‍ കാണിക്കണം. ചെല്ലാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ ഒളിച്ചു വച്ചതും അനാസ്ഥയുമെല്ലാം ഞാന്‍ ചൂണ്ടിക്കാട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ തെറ്റു തിരുത്തി ബഹു. മന്ത്രി മാതൃക കാട്ടിയതാണ്.
ഇതെല്ലാം തുറന്ന് ചോദിക്കാന്‍ ആര്‍ജവമുള്ള ഒരു എംഎല്‍എ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ചെല്ലാനത്തെ ജനങ്ങള്‍ ചോദിച്ചതില്‍ തെറ്റ് പറയാനാവില്ല. തന്നോട് കണക്ക് തീര്‍ക്കാനെങ്കിലും എംഎല്‍എ ചെല്ലാനത്ത്കാരുടെ കൂടെ നില്‍ക്കണമെന്നും ഹൈബി ഫേസ്ബുക്ക് പോസ്റ്റിലൂടെ മാക്സിയെ കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: