ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് യുവ തുര്‍ക്കികള്‍ പുറത്തുപോയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. യുവ നേതാക്കള്‍ പുറത്തുപോകുന്നതുകൊണ്ട് പാര്‍ട്ടിക്ക് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ച് പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിങ്ങായ എന്എസ്യുഐയുവിനെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ കോണ്‍ഗ്രസിലെ അവഗണനയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുകയും തുടര്‍ന്ന് എംപിയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാനില്‍ സച്ചിന് പൈലറ്റും കോണ്‍ഗ്രസ് ദേശീയ മനതൃത്വവുമായി ഇടയുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പുതിയ രൂപഭാവം വരുത്തിയാണ് രാഹുല്‍ ഇക്കുറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: