ന്യൂദല്‍ഹി : ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടുന്നവരില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയ്ക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യ 150 ലധികം രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നല്കി. ലോകരാഷ്ട്രങ്ങള്‍ വൈറസിനെതിരെ ഒറ്റക്കെട്ടായി പൊരുതണം. കൊറോണ രേഗമുക്തി നേടുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നിലാണെന്നും മോദി പറഞ്ഞു.
ഭൂകമ്പങ്ങള്‍, ചുഴലിക്കാറ്റുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യ വേഗതയോടും ഐക്യദാര്‍ഢ്യത്തോടും കൂടി ഇന്ത്യ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: