ആലപ്പുഴ: കൊറോണ കാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ ചടങ്ങില്ലാത്തതിനെ തുടര്‍ന്ന് ആനയൂട്ട് ഏറ്റെടുത്തു എലിഫന്റ് ഓണേഴ്സ് അസോസിയേഷന്. സംസ്ഥാന തല ഉദ്ഘാടനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ കലവൂര്‍ കുളമാക്കിയിലെ വീട്ടില്‍ തിരുവിതാംകൂര്‍ ദിവസം ബോര്‍ഡ് അംഗം കെ. എസ് രവി നിര്‍വഹിച്ചു.
കര്‍ക്കടക മാസാരംഭത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആരഭിക്കുന്ന ആനയൂട്ട് കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ നടക്കും. കര്‍ക്കടക മാസത്തില്‍ ക്ഷേത്ര ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും കുറവായതിനാല്‍ ആന ഊട്ടുകള്‍ ഉടമകള്‍ക്ക് ഏറെ ആശ്വാസം ആയിരുന്നു
എന്നാല്‍ ഇത്തവണ കൊറോണയെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ആനയൂട്ടിന് നിയന്ത്രണം വന്നതോടെ ഉടമകള്‍ ഏറെ പ്രതിസന്ധിയിലായി. ആനയുടെ സംരക്ഷണം തന്നെ വലിയ ബാധ്യത ആയി മാറി.കുളമാക്കിയിലെ ആനകളായ രാജ, ജയകൃഷ്ണന്, മാധവന് എന്നിവ ആനയൂട്ടില്‍ പങ്കെടുത്തു. കുളമാക്കിയിലെ മറ്റു ആനകളായ പാര്‍ഥസാരഥിയും ഗണേശനും മദപ്പാടിലായതിനാല്‍ നീരുകാലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: