കൊല്ലം: അധോലോക മാഫിയ സംഘങ്ങളുടെ കേന്ദ്രമാക്കി ക്ലിഫ്ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചു. ചിന്നക്കട പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നടത്തിയ സമരം ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജെ. പണിക്കര്‍ അദ്ധ്യക്ഷനായി. എ.ജി ശ്രീകുമാര്‍, മന്ദിരം ശ്രീനാഥ്, അഫ്സല് അസ്ലം, ബിനോയ് ജോര്‍ജ്, ലൂക്ക് സെബാസ്റ്റ്യന്‍, ബാബു ജോസഫ്, ജെയിംസ് മുതാക്കര, അശോക് കുമാര്‍, സ്റ്റീഫന്‍ നെറ്റോ, മെന്‍ഡസ്, ലൂക്കോച്ചന്, പോള്‍ ആന്റണി, സലീം ഓയൂര്‍, ജെബു പൂയപ്പള്ളി, ഇഖ്ബാല്‍, ലൈക്കി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: