കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴില്‍ നടക്കുന്ന സ്വര്‍ണക്കടത്തും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉന്നതതലത്തില്‍ അന്വേഷിക്കണമെന്നും ആരോപണ വിധേയരായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി കൊല്ലം മഹാനഗര്‍ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കടയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മഹാനഗര്‍ ജോയിന്റ് സെക്രട്ടറി അജിത് ഉണ്ണി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അരുണ്‍ വി കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഖില്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: