തൃശൂര്‍: കൊറോണയുടെ മറവില്‍ നടപടികള്‍ പാലിക്കാതെ കൊടുങ്ങല്ലൂര്നഗരസഭയില് ആക്രി കച്ചവടം നടന്നതായി ആരോപണം. നഗരസഭ ടൗണ്‍ ഹാളിന്റെ നവീകരണത്തിന് ശേഷം നിര്‍മ്മാണ സാമഗ്രികളില്‍ ബാക്കി വന്ന ലക്ഷകണക്കിന് വില വരുന്ന അലുമിനിയം ഷീറ്റുകളും ചാനലുകള്‍, സ്റ്റില്‍ പൈപ്പുകള്‍, പഴയ റൂഫിന്റെ നൂറ് കണക്കിന് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ എന്നിവയാണ് നിസാര വിലക്ക് വിറ്റത്. ഭരണപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരും എല്‍ഡിഎഫ് ഭരണ സമിതിയംഗങ്ങളും കൂട്ട് ചേര്‍ന്നാണ് ഇടപാട് നടത്തിയത്.
യാതൊരു നടപടി ക്രമവും പാലിക്കാതെ കൊറോണയുടെ മറവില്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കടത്തികൊണ്ടുപോവുകയും എറണാകുളം ജില്ലയിലെ തീരദേശത്തോട് ചേര്‍ന്നുള്ള ആക്രി കടയില്‍ വിറ്റതായും ബിജെപി മുനിസ്സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ഈ ഇടപാടിലൂടെ നഗരസഭക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. വന്‍തുക ലഭിക്കുമായിരുന്ന സാധനങ്ങള്‍ കേവലം 6975 രൂപ മാത്രം നഗരസഭ ഓഫിസില്‍ അടച്ചാണ് ബന്ധപ്പെട്ടവര്‍ കൈക്കലാക്കിയത്. വെട്ടിപ്പ് നടത്താന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ക്ക് ഒത്താശ നല്കിയ ഭരണസമിതിയംഗങ്ങള്‍ രാജിവെക്കണമെന്നും ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ഒ.എന്‍. ജയദേവന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ് പ്രതിപക്ഷനേതാവ് വി.ജി. ഉണ്ണികൃഷ്ണന്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ടി.എസ്. സജീവന്, ഏരിയ പ്രസിഡന്റ് പ്രദീപ് ചള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: