കണ്ണൂര്‍: പീഡനാരോപണത്തില്‍ കുടുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ മകന്. മാഹിയില്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ഗണ്‍മാന്റെ മകന് സാരംഗ് പീഡിപ്പിച്ചതായാണ് പരാതി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ മകന് സാരംഗിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതസമയം പോലീസ് പീഡിപ്പിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതിനെതിന് പകരം തന്നെ അപമാനിക്കുകയായിരുന്നു എന്ന് ഇരയായ പെണ്‍കുട്ടി ആരോപിച്ചു.
വിവാഹ വാഗ്ദാനത്തില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് സാരംഗ് ചൂഷണത്തിനിരയാക്കി. ചതിക്കപ്പെട്ടു എന്നറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ കേസ് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നെന്നും പണം വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇരയായ തന്നെ അപമാനിക്കുന്ന വിധത്തിലുള്ള നടപടിയാണ് പോലീസില്‍ നിന്നുണ്ടായത്. പരാതി നല്‍കിയിട്ടും പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും പോലീസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: