കട്ടപ്പന: ഹൈറേഞ്ചിലെ വിനോദ സഞ്ചാര സാധ്യതകള്‍ അനന്തമാണ്. അറിയപ്പെടുന്നവയെക്കാള്‍ അറിയപ്പെടാതെ കിടക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇത്തരത്തില്‍ അധികം ആരാലും ശ്രദ്ധതിക്കപ്പെടാതെ പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളകല്ല്. തമിഴ്‌നാട് അതിര്‍ത്തിയായ രാമക്കല്‍മേടിനോട് സദൃശ്യമായ കാഴ്‌ച്ചയാണ് ഇവിടെ നിന്നുമുള്ളത്.
നീലാകാശത്തിനിനടിയില്‍ തെന്നിക്കളിക്കുന്ന വെള്ളിമേഘങ്ങള്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണമാണ്. ഹോള്‍ഡ് ആന്‍ഡ് മ്യൂസിക് വയനാട് ചുരത്തെ അനുസ്മരിപ്പിക്കുന്ന കൊടും വളവുകള്‍ നിറഞ്ഞ ചെങ്കുത്തായ പാത. മലമുകളിലേകെത്തിയാല്‍ ഇളം കാറ്റും കോടമഞ്ഞും സഞ്ചാരികളെ ഇതിലേക്ക് സ്വാഗതം ചെയ്യും. അടയാളകല്ലിലെത്തിയാല്‍
പിന്നെ കാഴ്ചയുടെ വസന്തമാണ് പച്ചവിരിച്ച നില്‍ക്കുന്ന കൃഷിയിടങ്ങളും കുന്നിന്‍ ചെരുവിലെ ചെറു പട്ടണങ്ങളും എല്ലാം ഇവിടെ നിന്ന് കാണാന്‍ കഴിയും. സദാസമയം വീശിയടിക്കുന്ന കാറ്റില്‍ സഞ്ചാരികളുടെ മനസും ശരീരവും ഒരുപോലെ തണുക്കും.
ഈ പ്രദേശത്തിന് അടയാളകല്ല് എന്ന പേരു വരാന്‍ കാരണം സമീപത്തെ ക്ഷേത്രമാണ്. മലമുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പ്രകൃതിയുടെ ഈ വരദാനമാണ് അടയാളകല്ല് എന്ന പേരില്‍ അറിയപ്പെടുന്നത്. സായാഹ്നങ്ങളില്‍ പ്രാദേശികരായ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ ഒരിടം ടൂറിസം ഭൂപടത്തില്‍ അടയാളകല്ലിന് ലഭിച്ചിട്ടില്ല.
ഭക്തിയും സൗന്ദര്യവും നിറഞ്ഞ് നില്‍ക്കുന്ന അടയാളകല്ലില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ഇടപെട്ട് പ്രദേശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ക്ക് അടക്കം നിര്‍മിച്ചാല്‍ സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രമായി മാറും അടയാളകല്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: