Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യാസപൂര്‍ണിമ

സാരഥികളുടെ സന്ദേശം 24

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 14, 2020, 10:06 pm IST
in Samskriti

പൗരാണിക കാലത്ത് ഉദയം ചെയ്ത ഭാരതീയ മതങ്ങള്‍ സനാതന ധര്‍മത്തിന്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു. ആര്‍ഷസംസ്‌കൃതിയുടെ നവോത്ഥാന മന്ത്രണങ്ങള്‍ തന്നെയായിരുന്നു വിവിധ മതസ്ഥാപകരായ മുനിമാനസങ്ങളുടെ അന്തര്‍ഗതം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട ബുദ്ധജൈനമതങ്ങളുടെ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും സൂക്ഷ്മമായി വിചിന്തനത്തിന് വിധേയമാക്കുമ്പോള്‍ ഈ സത്യം തെളിയും. ഏതാണ്ടൊരായിരം വര്‍ഷം ഈ മതങ്ങളുടെ തത്ത്വചിന്താ പദ്ധതികളും മഹാശയങ്ങളും ഭാരതത്തില്‍ പ്രചാരം നേടിയെങ്കിലും അവ ക്രമേണ ക്ഷയിച്ചു വന്നതായാണ് ചരിത്രം. ഇതിന്റെ സമഗ്രവും സൂക്ഷ്മവുമായ കാര്യകാരണങ്ങള്‍ ഗവേഷണത്തില്‍ തെളിഞ്ഞുകണ്ടിട്ടുണ്ടെങ്കിലും അന്തര്‍വഹ്നിയായി ഉയരുന്ന സത്യം ഒന്നു മാത്രമാണ് വേദപ്രോക്തമായ ആര്‍ഷമൂല്യങ്ങള്‍ക്കും സൈദ്ധാന്തിക പക്ഷങ്ങള്‍ക്കും മറുപുറമായിരുന്നില്ല ഈ മതപ്രവാചകരുടെ ധര്‍മസംഹിത. ജ്ഞാനബോധികളായ ആ ‘ബുദ്ധന്മാരു’ടേത് ധര്‍മസ്ഥാപനത്തിന്റെ കാലനിയോഗമായിരുന്നു.

യജ്ഞവും ജാതിവിവേചനവും പൗരോഹിത്യവും ദുരാചാരാനുഷ്ഠാനങ്ങളുമായി സമാജം വഴിമാറിയ വേളയിലാണ് ബുദ്ധനും മഹാവീരനും അവതരിക്കുന്നത്. ഗീതാവചനമാര്‍ഗത്തിലെ ധര്‍മസംസ്ഥാപനം തന്നെയായിരുന്നു ലക്ഷ്യം. ‘നീ നിന്റെ വെളിച്ചമാവുക’യെന്ന ബുദ്ധസന്ദേശം ഗീതാദര്‍ശനം തന്നെ. മഹാവീരന്റെയും പ്രപഞ്ചദര്‍ശനവും മുക്തിമാര്‍ഗ സങ്കല്‍പങ്ങളും ജീവനമന്ദാരങ്ങളും ആര്‍ഷധര്‍മത്തിന്റെ ആത്യന്തികമായ മാറ്റൊലി തന്നെ. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ജൈനഭക്തി സാഹിത്യത്തിന്റെ അലയൊളികളില്‍ ആമഗ്നമായിരുന്നു. പത്താംനൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജൈനനവോത്ഥാനത്തിന്റെ മൂന്ന് മുനികവികള്‍ ഉണര്‍ത്തിയെടുത്ത ധര്‍മാതിഷ്ഠിത സങ്കല്‍പനങ്ങളും മൂല്യജീവനബോധവും നിര്‍ണായകമാണ്. ‘മൂന്നു രത്‌നങ്ങള്‍’  എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. ആദികവി പംപ, ശ്രീപൊന്ന, റണ്ണാ എന്നിവരുടെ പ്രകൃഷ്ടരചനകള്‍ ജൈനദര്‍ശനത്തിന്റെ വിണ്‍വെളിച്ചമായിരുന്നു.  

അന്നഗിരിയെന്ന കര്‍ണാടക ഗ്രാമത്തിലെ ഒരു ജൈനകുടുംബത്തിലാണ് പംപാ ജനിച്ചത്. കന്നടയും പ്രാകൃതഭാഷയും സംസ്‌കൃതവും സ്വായത്തമാക്കിയ അദ്ദേഹം അറിവിന്റെ അമേയമായ തീരങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സര്‍ഗപ്രതിഭയുടെ പ്രകാശപൂര്‍ണമായ പ്രതിഫലനം കവിതയിലൂടെയാണ് അദ്ദേഹം സാക്ഷാത്ക്കരിച്ചത്. ജൈനസിദ്ധാന്തങ്ങളാണ് ആ ജീവിതത്തെയും സ്വത്വത്തെയും രൂപപ്പെടുത്തിയത്. വേദം, ശാസ്ത്രം, ധന, വൈദ്യ നാട്യകാമശാസ്ത്രങ്ങള്‍ക്കപ്പുറം സംഗീതശാസ്ത്രത്തിലും പാണ്ഡിത്യം നേടിയ പംപാ, ജ്ഞാനബോധിയായി കര്‍ണാടകത്തില്‍ പന്തലിച്ചു നിന്നു. ശ്രാവണബലഗൊളയില്‍ ദേവേന്ദ്രമുനിയില്‍ നിന്നും ദീക്ഷസ്വീകരിച്ചതിനു ശേഷമാണ് പംപാ തീര്‍ഥാടനത്തിനിറങ്ങിയത്. ചാലൂക്യ രാജധാനിയിലെത്തിയ ഗുരുവിനെ സ്വീകരിച്ചത് രാജാവായ അരികേസരി രണ്ടാമനായിരുന്നു. ‘കവിതാ ഗുണാര്‍ണവ’ യെന്നബിരുദം നല്‍കി ഭരണാധികാരി ആദരാതിരേകത്തോടെയാണ് പംപായെ അംഗീകരിച്ചത്.

വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ധൈഷണികമാനമുള്ള ധാരാളം കൃതികള്‍ പംപാ രചിച്ചിട്ടുണ്ടെങ്കിലും 39 ാമത്തെ വയസ്സിലെഴുതിയ ‘ആദി പുരാണം’  എന്ന ഗ്രന്ഥം ജനസാമാന്യത്തിന്റെ ഹൃദയമുദ്രയായി. രാമായണം ഇതിവൃത്തമായ ഈ കൃതി കന്നടഭാഷയിലാണ്. ചമ്പുശൈലിയിലെഴുതിയ ‘വിക്രമാര്‍ജുന വിജയ’മാണ് പംപായുടെ രാജശില്‍പം. യോഗാത്മക പ്രതിഭയുടെ പൂര്‍ണതാ രൂപം സൃഷ്ടിക്കുന്ന ഈ ബൃഹത്‌രചന മഹാഭാരതത്തിന്റെ പുനഃസൃഷ്ടിയാണ്. കര്‍ണാടകയിലെ സാധാരണ മനുഷ്യന്‍ അന്നുമിന്നും പഞ്ചമവേദമായ മഹാഭാരതം സ്വായത്തമാക്കുന്നത് ഈ ഉദാത്തസൃഷ്ടിയിലൂടെയാണ്. ആദികവി എന്ന സംബോധനയില്‍ പംപ ആദരിക്കാന്‍ തുടങ്ങിയത് ‘പംപാഭാരത’ മെന്ന് വിളിയേറ്റ ഈ മഹാകാവ്യശില്‍പത്തിലൂടെയാണ്.  

കര്‍ണാടകയിലെ ഈ ആദികവി ജൈനസ്രോതസ്സിലൂടെ സാക്ഷാത്ക്കരിച്ചത് ഭാരതീയമായ ഇതിഹാസ  പുരാണങ്ങളുടെ താത്ത്വികവും ലാവണ്യാത്മകവുമായ ശക്തിപ്രഭവത്തെയാണ്. ആര്‍ഷധര്‍മശാഖിയില്‍ വിരിഞ്ഞ ഈ ഋഷികവിയെ വ്യാസപൂര്‍ണിമയായി സംസ്‌ക്കാരഭാരതം ആത്മാവില്‍ സൂക്ഷിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.