തൃശൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായ ആശയ്‌ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ വീടൊരുക്കി. ചാലക്കുടിയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹ പ്രവേശം നടന്നു. 14 വര്‍ഷം മുമ്പ് ഭര്‍ത്താവ് മോഹനന്‍ മരിച്ചപ്പോള്‍ നാല് മക്കളെയും കൊണ്ട് അടച്ചുറപ്പില്ലാത്ത ഇടിഞ്ഞ് വീഴാറായ ഒരു ചെറിയ വീട്ടിലായിരുന്നു താമസം. വീട്ടു ജോലിക്ക് പോയി കിട്ടുന്ന ചെറിയൊരു വരുമാനം കൊണ്ട് മക്കളെ പഠിപ്പിച്ച് രണ്ട് പേരുടെ കല്യാണവും നടത്തി കൊടുത്തു. ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നൊരു മകളും, പ്ലസ്ടുവിന് പഠിക്കുന്നൊരു മകനും കൂടെയുണ്ട്.
ശക്തമായ മഴയില്‍ ഇവരുടെ വീട് നശിച്ചിരുന്നു. വിവരമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ ഏകദേശം ആറ് ലക്ഷത്തോളം രൂപ ചിലവില്‍ 600 ചതുരശ്രയടി വീസ്തീര്‍ണ്ണമുള്ള മനോഹരമായ വീട് മൂന്ന് മാസം കൊണ്ട പൂര്‍ത്തികരിക്കുകയായിരുന്നു. ജില്ല സംഘചാലക് നേ. പ. മുരളി, സേവാഭാരതി സംസ്ഥാന സെക്രട്ടറി യു.എന്‍ ഹരിദാസ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് വനമിത്ര,ജില്ല താലൂക്ക് കാര്യകര്‍ത്താക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: