Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മൂന്നാം ഘട്ടത്തില്‍ കൊറേണ വൈറസ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; സാമൂഹ്യവ്യാപന ഭീതിയില്‍ കാസര്‍കോട്;

രാജ്യത്ത് തന്നെ ആദ്യമായി ജനുവരി 30ന് തൃശൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പിന്നാലെ ചൈനയില്‍ നിന്ന് നാട്ടിലെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ഫെബ്രുവരി മൂന്നിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ കോവിഡ് വ്യാപനം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:51 pm IST
in Kasargod

കാസര്‍കോട്: കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധനവുണ്ടായ ആദ്യ രണ്ട് ഘട്ടങ്ങളില്‍ കാസര്‍കോട് ജില്ലയിലെ രോഗികളുടെ എണ്ണം 178ല്‍ പിടിച്ച് കെട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം ഘട്ടത്തില്‍ എണ്ണത്തിലുണ്ടാകുന്ന കുതിച്ചു ചാട്ടം ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായതിന്റെ ഇരട്ടിയിലധികമാണ് മെയ് നാല് മുതല്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ വരവിനു ശേഷം ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിദേശത്ത് നിന്നും ആളുകളുടെ വരവ് കുറഞ്ഞപ്പോള്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ആരോഗ്യ വകുപ്പ് ഗൗരവത്തോടെ കാണുന്നത്. മെയ് 11 മുതല്‍ രണ്ട് മാസം കൊണ്ട് 463 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് തന്നെ ആദ്യമായി ജനുവരി 30ന് തൃശൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പിന്നാലെ ചൈനയില്‍ നിന്ന് നാട്ടിലെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ഫെബ്രുവരി മൂന്നിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ കോവിഡ് വ്യാപനം ആരംഭിച്ചത്. കരുതലോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഒന്നര മാസത്തോളം മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മാര്‍ച്ച് 16 ഓടെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ദുബായില്‍ നിന്നെത്തിയ കളനാട് സ്വദേശിക്കാണ് ജില്ലയില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒന്നും ആറും പത്തൊന്‍പതും മൂന്നും ഒക്കെയായി ക്രമേണ വര്‍ധിച്ച് മാര്‍ച്ച് 27ന് ആശങ്കയുണര്‍ത്തിയ 34ലെത്തി അവിടെ നിന്ന് പലവട്ടം ആശ്വാസത്തിന്റെ പൂജ്യത്തിലെത്തിയ കാസര്‍കോട്ടെ പ്രതിദിന കോവിഡ് പോസിറ്റീവ് പട്ടിക ജൂലൈ 12ന് 56ന്റെ ഭീതിപ്പെടുത്തുന്ന കണക്കിലെത്തിയത് ജില്ല ഞെട്ടലോടെയാണ് കേട്ടത്. സംസ്ഥാനത്ത് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ദിവസവും 400 കടന്ന് ഞായറാഴ്ച 435ന്റെ പുതിയ ഉയരം താണ്ടിയ പ്രതിദിന കണക്കില്‍ 41 സമ്പര്‍ക്ക കേസുകളുമായി ഏറ്റവും മുന്നില്‍ നിന്നത് കാസര്‍കോടാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ആശ്വാസത്തിന്റെ ദിവസങ്ങള്‍ കടന്ന് പോകുന്നതിന്റെ ഇടയിലാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത്. ജൂലൈ പത്തിന് 17 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 11ഉം ജൂലൈ 11ന് 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ഏഴും സമ്പര്‍ക്ക കേസുകളായിരുന്നു. ഇതില്‍ രണ്ട് കേസുകളുടെ ഉറവിടം വ്യക്തമായിട്ടില്ല. ഉറവിടമറിയാത്ത കേസുകളില്‍ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയില്‍ വീണ്ടും ഉറവിടമാറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സമൂഹ വ്യാപനമുണ്ടായോ എന്ന സംശയം ഉയര്‍ത്തുന്നു.

രോഗ ഉറവിടം വ്യക്തമാകാത്തവരില്‍ ചെര്‍ക്കളയില്‍ ഹോട്ടല്‍ നടത്തുന്ന ചെമ്മനാട് താമസമുള്ള 38കാരനും അവിടത്തെ ജീവനക്കാരനും ചെങ്കള സ്വദേശിയുമായ 29കാരനും പെടും. കാസര്‍കോട് നഗരത്തില്‍ പച്ചക്കറി കട നടത്തുന്ന ചെങ്കള സ്വദേശിയായ 38കാരന്റെയും കാസര്‍കോട് നഗരസഭ പരിധിയിലെ 45 കാരന്റെയും പനത്തടി പഞ്ചായത്തിലെ 69കാരന്റെയും രോഗ ഉറവിടവും അറിവായിട്ടില്ല. ജൂലൈ 11ന് നാല് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച നഗരത്തിലെ പച്ചക്കറി കടയുടെ ഉടമസ്ഥനായ ചെങ്കള പഞ്ചായത്തിലെ 52കാരനും പച്ചക്കറി വണ്ടിയുടെ ക്ലീനറായ ചെങ്കളയിലെ 36കാരനും രോഗം സ്ഥിരീകരിച്ചവരില്‍ പെടും.

മംഗലാപുരത്ത് നിന്നും നിത്യേന പച്ചക്കറി കൊണ്ടുവരുന്ന മൊഗ്രാല്‍ പുത്തൂരിലെ 22കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് കാസര്‍കോട്ട് 50ല്‍ അധികം കേസുകള്‍ ഒരുദിവസം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ കൂടുതലും ഗള്‍ഫില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരായിരുന്നു. പക്ഷേ ഈയടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് സാമൂഹ്യവ്യാപന ഭീതിയുണര്‍ത്തുന്നു. സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. മധുര്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കും രോഗം ബാധിച്ചു. 

സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ചെര്‍ക്കള, നായന്മാര്‍മൂല, കുമ്പള പ്രദേശങ്ങളും പോലീസ് കര്‍ശന നിയന്ത്രണം നടപ്പിലാക്കുന്നുണ്ട്.

നേരത്തെ രണ്ടാം ഘട്ട കോവിഡ് വ്യാപന സമയത്ത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച കാസര്‍കോട്ടെ പൊതുജനങ്ങള്‍ പിന്നീട് ലോക്ക്ഡൗണില്‍ രാജ്യം ഇളവ് നല്‍കിയതോടെ പഴയ രീതിയിലേക്ക് മാറുകയായിരുന്നു. പലരും സ്വയം സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നെങ്കിലും ചിലര്‍ അശ്രദ്ധയോടെയും ലാഘവത്തോടെയും കാര്യങ്ങളെ സമീപിച്ചത് കൂടുതല്‍ വിനയായി. 

സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിക്കഴിഞ്ഞാല്‍ സര്‍ക്കാരിന്റെയും അധികൃതരുടെയും കൈയില്‍ ഒതുങ്ങാതെ ഏറ്റവും അപകടകരമായ, കമ്യൂണിറ്റി സ്‌പ്രെഡ് ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും പൊതുയിടങ്ങള്‍ അടച്ചിട്ട് സാമൂഹ്യവ്യാപനത്തിന് തടയിടേണ്ട സാഹചര്യത്തിലേക്കാണ് കാസര്‍കോട് നീങ്ങുന്നതെന്ന ഭയത്തിലാണ് ജനങ്ങള്‍.

Tags: kasargodcovidCoronaSocial distance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.